LiveTV

Live

Entertainment

ഭാര്യയോടുള്ള സ്നേഹം പറയാമോ? മോഹന്‍ലാലിനൊപ്പം ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാം

ഭാര്യയോടുള്ള സ്നേഹം പറയാമോ? മോഹന്‍ലാലിനൊപ്പം ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാം
Summary
മുന്തിരിവള്ളികൾ തളിർക്കുമ്പോള്‍ എന്ന ഏറ്റവും പുതിയ മോഹൻലാൽ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകർ പ്രേക്ഷകർ‌ക്കായി വേറിട്ട മത്സരം ഒരുക്കുന്നു.
ഭാര്യയോടുള്ള സ്നേഹം പറയാമോ? മോഹന്‍ലാലിനൊപ്പം ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാം

മുന്തിരിവള്ളികൾ തളിർക്കുമ്പോള്‍ എന്ന ഏറ്റവും പുതിയ മോഹൻലാൽ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകർ പ്രേക്ഷകർ‌ക്കായി വേറിട്ട മത്സരം ഒരുക്കുന്നു. മൈ ലൗവ് എന്ന പേരിലാണ് മത്സരം. മത്സര വിജയികള്‍ക്ക് മോഹൻലാലിനൊപ്പം ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവും. വിജയികള്‍ക്കുള്ള സമ്മാന വിതരണം ലാല്‍ നിര്‍വഹിക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് ഇതാണ്- ഭാര്യയ്ക്കൊപ്പം ഒരു വീഡിയോ എടുക്കുക. ഭാര്യയോടുള്ള സ്നേഹത്തെക്കുറിച്ച് ആ വിഡിയോയില്‍ പറയണം. മൈ ലൈഫ് ഈസ് മൈ വൈഫ് എന്ന ടാഗ് ലൈനോടെ വേണം വീഡിയോ അവസാനിപ്പിക്കാൻ. 30 സെക്കൻഡ് ദൈര്‍ഘ്യമേ വീഡിയോയ്ക്കു പാടുള്ളൂ.

ഏറ്റവും ആകര്‍ഷകമായ വീഡിയോ അയക്കുന്ന മൂന്ന് പേര്‍ക്കാണ് ലാലിനൊപ്പം വേദി പങ്കിടാനാവുക.