LiveTV

Live

Entertainment

കരി സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു

കരി സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു
Summary
ഫിലിം കോകോ.കോം എന്ന വെബ് സൈറ്റ് വഴിയായിരുന്നു റിലീസ്

അന്തര്‍ദേശീയ ചലച്ചിത്രമേളകളിലൂടെ നിരൂപക പ്രശംസ നേടിയ കരി സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ഫിലിം കോകോ.കോം എന്ന വെബ് സൈറ്റ് വഴിയായിരുന്നു റിലീസ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസിംഗ് നിര്‍വഹിച്ചു

ജാതി രാഷ്ട്രീയം ഇപ്പോഴും കേരളത്തില്‍ ശക്തമാണെന്ന് കരിങ്കാളിക്കെട്ട് എന്ന അനുഷ്ഠാന കലയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്ന സിനിമയാണ് കരി. അന്താരാഷ്ട്ര മേളകളില്‍ ഏറെ ശ്രദ്ധ നേടിയെങ്കിലും മലയാള ചലച്ചിത്രലോകം കരിക്ക് വേണ്ടത്ര പിന്തുണ നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചിത്രം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തത്.

കലാമൂല്യമുള്ള ചിത്രങ്ങളെ കൂടുതല്‍ പ്രേക്ഷകരിലെത്തിക്കാന്‍ പുതിയ സാങ്കേതിക മാര്‍ഗങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അഭിപ്രായപ്പെട്ടു.

നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍. ഫിലിംകോകോയിലൂടെ റിലീസ് ചെയ്യുന്ന ആദ്യചിത്രമാണ് കരി.. മാധ്യമ - സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമാക്സ് ആണ് ഫിലിംകോക്കോക്കായി ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്.