LiveTV

Live

Entertainment

മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രം 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍'

 മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രം 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍'
Summary
വിജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍
 മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രം 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍'

മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന ചിത്രത്തിന് 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന് പേരിട്ടു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് സിന്ധുരാജ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ''മോഹൻലാൽ നായകനായി,ഞാൻ എഴുതുന്ന പുതിയ ചിത്രത്തിനു പേരിട്ടു.
" മുന്തിരിവള്ളികൾ തളിർക്കുമ്പോൾ " വീക്കൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്നു - സംവിധാനം ജിബു ജേക്കബ്'' സിന്ധുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

 മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രം 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍'

വിജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. പ്രണയോപനിഷത്ത് എന്ന പേരിലായിരുന്നു നേരത്തെ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. എന്നാല്‍ ചിത്രത്തിന് പേരിട്ടിട്ടില്ല എന്ന് സംവിധായകന്‍ തന്നെ അറിയിക്കുകയായിരുന്നു. മോഹന്‍ലാല്‍ ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയെയാണ് അവതരിപ്പിക്കുന്നത്. ഉലഹന്നാന്റെ ഭാര്യ ആനിയായി മീനയും അഭിനയിക്കുന്നു. ഇവരുടെ മക്കളായി ഐമ സെബാസ്റ്റ്യനും മാസ്റ്റര്‍ സനൂപ് സന്തോഷും അഭിനയിക്കുന്നു. അനൂപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സ്രിന്‍ഡ് എന്നിവരാണ് മറ്റ് താരങ്ങള്‍. ബിജിപാല്‍, എം.ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. വിക്കെന്‍ഡ് ബ്ലോക്ക്ബ്ലസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്.

 മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രം 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍'