LiveTV

Live

Entertainment

'കവി ഉദ്ദേശിച്ചത് ' ഇന്ന് തിയറ്ററുകളിലേക്ക്

 'കവി ഉദ്ദേശിച്ചത് ' ഇന്ന് തിയറ്ററുകളിലേക്ക്
Summary
പുതുമുഖം അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക
 'കവി ഉദ്ദേശിച്ചത് ' ഇന്ന് തിയറ്ററുകളിലേക്ക്

ആസിഫ് അലി, നരേന്‍, ബിജുമേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'കവി ഉദ്ദേശിച്ചത് ' ഇന്ന് തിയറ്ററുകളിലെത്തും. കോഹിനൂറിന് ശേഷം ആസിഫ് അലിയുടെ ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. പുതുമുഖം അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക.

വാതുവെപ്പ് ജീവിതരീതിയാക്കിയ അള്ളിമൂല എന്ന ഗ്രാമത്തില്‍ ജീവിക്കുന്നവരുടെ കഥയാണ് കവി ഉദ്ദേശിച്ചത്. രമണിയേച്ചിയുടെ നാമത്തില്‍ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ലിജു തോമസ്, തോമസ് എന്നീ നവാഗതരാണ് ചിത്രത്തിന്റെ സംവിധായകര്‍. തോമസ്- മാര്‍ട്ടിന്‍ ഡ്യൂറോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കോഹിനൂരിന് ശേഷം ആസിഫ് അലി വീണ്ടും നിര്‍മാതാവിന്റെ റോളിലെത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, ഗണപതി, ലെന, സുനില്‍ സുഖദ, സുധി കോപ്പ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.റഫീക്ക് അഹമ്മദ്, അനില്‍ പനച്ചൂരാന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ജെയ്ക്കസ് ബിജോയ്, വിനു തോമസ് എന്നിവരാണ് സംഗീതം നല്‍കിയത്.