LiveTV

Live

Entertainment

എല്ലാം പരിഹരിച്ചു, കോട്ടയം കുഞ്ഞച്ചന്‍ വരുന്നെ.... 

എല്ലാം പരിഹരിച്ചു, കോട്ടയം കുഞ്ഞച്ചന്‍ വരുന്നെ.... 
Summary
പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കോട്ടയം കുഞ്ഞച്ചന്‍ വരുന്നു.

പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കോട്ടയം കുഞ്ഞച്ചന്‍ വരുന്നു. കോട്ടയം കുഞ്ഞച്ചന്‍ 2 എന്ന പേരില്‍ തന്നെയായിരിക്കും ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയെന്ന് നിര്‍മ്മാതാവ് വിജയ് ബാബു അറിയിച്ചു. നേരത്തെ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദവും തലപൊക്കിയിരുന്നു. കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ച് മുന്‍ ചിത്രത്തിന്‍റെ അണിയറക്കാരായിരുന്നു രണ്ടാം ഭാഗത്തിനെതിരെ രംഗത്തുവന്നിരുന്നത്. എന്നാല്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി വിജയ് ബാബു ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. മിഥുന്‍ മാനുവല്‍ തോമസാണ് സംവിധാനം.

വിജയ് ബാബുവിന്‍റ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

നമസ്കാരം ....
'കോട്ടയം കുഞ്ഞച്ചൻ2 എന്ന സിനിമയുടെ കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചതായുള്ള വിവരം സസന്തോഷം എല്ലാരേയും അറിയിക്കുന്നു...
മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ 'കോട്ടയം കുഞ്ഞച്ചൻ2' എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക... ശ്രീ മമ്മൂക്ക കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെ നിങ്ങൾക്ക് മുന്നിലെത്തും.


കോട്ടയം കുഞ്ഞച്ചൻ എന്ന എക്കാലത്തെയും ജനസ്വീകാര്യതയുള്ള സിനിമ സൃഷ്ടിച്ച ഇതിന്റെ അണിയറക്കാർക്കുള്ള നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു .. ഒപ്പം രണ്ടാം ഭാഗം അനൗൻസ് ചെയ്തപ്പോൾ മുതൽ ആവേശത്തോടെ കൂടെ നിന്ന എല്ലാർക്കും,അതോടൊപ്പം ടൈറ്റിൽ വിവാദം ഉണ്ടായപ്പോൾ ട്രോളുകൾ കൊണ്ട് പൊതിഞ്ഞ ട്രോളന്മാർക്കും നന്ദി ....
ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കുന്നതാണ് ....
Godbless