Top

പരസ്പര സ്നേഹത്തിന്റെ ഭാഷയില്‍ ഒരു പഞ്ചവര്‍ണ്ണതത്ത; ട്രെയിലര്‍ കാണാം

MediaOne Logo

Jaisy

  • Updated:

    2018-06-01 20:02:08.0

Published:

1 Jun 2018 8:02 PM GMT

പരസ്പര സ്നേഹത്തിന്റെ ഭാഷയില്‍ ഒരു പഞ്ചവര്‍ണ്ണതത്ത; ട്രെയിലര്‍ കാണാം
X

പരസ്പര സ്നേഹത്തിന്റെ ഭാഷയില്‍ ഒരു പഞ്ചവര്‍ണ്ണതത്ത; ട്രെയിലര്‍ കാണാം

വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ജയറാമെത്തുന്നത്

നടനും അവതാരകനുമായ രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്തയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജയറാമും കുഞ്ചാക്കോ ബോബനും അനുശ്രീയും മക്കാവോ തത്തകളുമായി വര്‍ണാഭമായ രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ജയറാമെത്തുന്നത്. ചിത്രത്തിന് വേണ്ടി താരം അടിമുടി മാറിയിരുന്നു. തല മൊട്ടയടിച്ച്, ക്ലീന്‍ ഷേവ് ചെയ്ത ജയറാമിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.മണിയന്‍ പിള്ള രാജുവാണ് നിര്‍മ്മാണം. സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അനുശ്രീ, പ്രേംകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാരിക്കോട്, പെരുവ, പാലാ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യഗാനവും പുറത്തിറങ്ങിയിരുന്നു.

TAGS :

Next Story