LiveTV

Live

Entertainment

ആരാധകരുടെ സംശയം പരിഹരിക്കാന്‍ ആമി ജാക്‌സണ്‍ ഡി.എന്‍.എ ടെസ്റ്റിന് വിധേയയായി

ആരാധകരുടെ സംശയം പരിഹരിക്കാന്‍ ആമി ജാക്‌സണ്‍ ഡി.എന്‍.എ ടെസ്റ്റിന് വിധേയയായി
Summary
തെന്നിന്ത്യന്‍ ചിത്രങ്ങളിലും ബോളിവുഡിലും പ്രേക്കരുടെ ഹൃദയം കവര്‍ന്ന താര സുന്ദരി ആമി ജാക്സന്റെ രാജ്യം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തര്‍ക്കങ്ങള്‍ പതിവാണ്

ഇന്ത്യന്‍ സിനിമയിലെ താരസുന്ദരി ആമി ജാക്‌സണ്‍ ആരാധകരുടെ സംശയം പരിഹരിക്കാന്‍ ഡി.എന്‍.എ ടെസ്റ്റിന് വിധേയയായതായി വെളിപ്പെടുത്തി. തെന്നിന്ത്യന്‍ ചിത്രങ്ങളിലും ബോളിവുഡിലും ഒരു പോലെ തിളങ്ങുന്ന താരം ബ്രിട്ടീഷുകാരിയാണ് എന്നാല്‍ ഇന്ത്യന്‍ വംശജയാണെന്നാണ ഭൂരിപക്ഷം ആരാധകരം കരുതുന്നത്. ഇതെ തുടര്‍ന്നായിരുന്നു ഡി.എന്‍.എ പരിശോധന.

തെന്നിന്ത്യന്‍ ചിത്രങ്ങളിലും ബോളിവുഡിലും പ്രേക്കരുടെ ഹൃദയം കവര്‍ന്ന താര സുന്ദരി ആമി ജാക്സന്റെ രാജ്യം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തര്‍ക്കങ്ങള്‍ പതിവാണ്. ഇംഗ്ലണ്ടുകാരിയെന്ന മറുപടി പറഞ്ഞാലും ആും വിശ്വസിക്കാറില്ല. ഈ സാഹചര്യത്തിലാണ് ആമി ജാക്സണ്‍ ഡിഎന്‍എ പരിശോധനക്ക് വിധേയയായത്. തന്റെ കുടുംബം തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കുടുംബ ചരിത്രം അറിയാനാണ് ടെസ്റ്റിന് മുതിര്‍ന്നത്.' അച്ഛന്റെ അമ്മ പോര്‍ച്ചുഗീസ് വംശജയാണ്. അച്ഛന്റെ കുടുംബ ചരിത്രത്തെക്കുറിച്ച് എനിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ഡി.എന്‍.എ ആന്‍സിസ്റ്ററി ടെസ്റ്റിലൂടെ തനിക്ക് കൂടുതല്‍ അറിയാന്‍ സാധിക്കുമെന്ന് മനസ്സിലായി. കുറച്ച് ദിവസത്തിനുള്ളില്‍ ടെസ്റ്റിന്റെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും ആമി ജാക്സണ്‍ വെളിപ്പെടുത്തി.

അലന്‍ ജാക്സണ്‍-മാര്‍ഗറീറ്റ ജാക്സണ്‍ ദമ്പതികളുടെ മകളായി ജനിച്ച ആമി ജാക്സണ്‍ മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. 2010ല്‍ മദിരാസിപ്പട്ടണത്തിലൂടെയണ് ഇന്ത്യന്‍ സിനിമയിലെത്തിയത് .പിന്നീട് കൈ നിറയെ ചിത്രങ്ങളായിരുന്നു ഈ താര സുന്ദരിക്ക്. രജനീകാന്തിനൊപ്പമുള്ള 2. ഒയാണ് അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം.