LiveTV

Live

Entertainment

പുതിയ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ പുറത്തുവിട്ട് രാജമൌലി

പുതിയ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ പുറത്തുവിട്ട് രാജമൌലി
Summary
തെലുങ്ക് സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ എന്നിവരാണ് ചിത്രത്തിലെ നായകന്‍മാര്‍

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ലോകമെമ്പാടുമുള്ള ആരാധകര്‍. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പുതിയ ചിത്രത്തിന്റ പേര് വെളിപ്പെടുത്താതെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. തെലുങ്ക് സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ എന്നിവരാണ് ചിത്രത്തിലെ നായകന്‍മാര്‍. ഡിവിവി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2017 നവംബര്‍ 18 മുതല്‍ എല്ലാവരും കാത്തിരിക്കുന്ന തീരുമാനം എന്നു കുറിച്ചുകൊണ്ടാണ് ട്വിറ്ററിലൂടെയാണ് സംവിധായകന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാസീവ് മള്‍ട്ടി സ്റ്റാറര്‍ എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുത്. രാജമൗലി, രാം ചരണ്‍, രാമ റാവു എന്ന പേരുകളുടെ ആദ്യത്തെ അക്ഷരമായ ആര്‍, ആര്‍, ആര്‍ എന്ന ഹാഷ് ടാഗുകളാണ് നല്‍കിയിരിക്കുന്നത്.

The much awaited confirmation you all have been waiting for since November 18th 2017... Its OFFICIAL.. The Massive Multi Starrer is ON!#RRR .. It's not the TITLE.. Just the TITANS coming together! @ssrajamouli @tarak9999 #RamCharan https://t.co/PTENUB7pwV

— RRR Movie (@RRRMovie) March 22, 2018

ഈച്ച എന്ന ചിത്രത്തിലൂടെയാണ് രാജമൌലിയെ തെന്നിന്ത്യയ്ക്ക് കൂടുതല്‍ പരിചിതമായത്. ബാഹുബലി പുറത്തിറങ്ങിയതോടെ രാജമൌലി എന്ന പ്രതിഭാധനനായ സംവിധായകനെ ലോകം ശ്രദ്ധിച്ചു തുടങ്ങി. അതുകൊണ്ട് തന്നെ രാജമൌലിയുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.

പുതിയ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ പുറത്തുവിട്ട് രാജമൌലി