LiveTV

Live

Entertainment

ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു; ആട് 3 ത്രീഡിയില്‍

ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു; ആട് 3 ത്രീഡിയില്‍
Summary
ആട് രണ്ടിന്‍റെ നൂറാംദിന ആഘോഷങ്ങൾക്കിടെയാണ് ആട് മൂന്നിന്‍റെ പ്രഖ്യാപനവും നടത്തിയത്.

ആട് പരമ്പരക്ക് മൂന്നാം ഭാഗം എത്തുന്നു. ആട് രണ്ടിന്‍റെ നൂറാംദിന ആഘോഷങ്ങൾക്കിടെയാണ് ആട് മൂന്നിന്‍റെ പ്രഖ്യാപനവും നടത്തിയത്. ത്രീഡിയിലാകും മൂന്നാം ഭാഗം എത്തുക.

പാപ്പനും പിള്ളേരും വീണ്ടും വരുന്നു. ആട് രണ്ട് 100 ദിവസം പിന്നിട്ടതിന്റെ ആഘോഷരാവിലാണ് ആട് മൂന്നിന്‍റെ പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടി, ജയസൂര്യ, ബാലചന്ദ്ര മേനോന്‍, ലാല്‍ ജോസ് എന്നിവർ ചേര്‍ന്ന് സിനിമയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഫ്രാഞ്ചൈസി സിനിമകളുടെ കാലഘട്ടമാണിതെന്ന് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് മമ്മൂട്ടി പറഞ്ഞു.

എത്ര കണ്ടാലും മതിവരാത്ത പാപ്പന്‍റെ മാനറിസങ്ങൾ ഇനി കൂടുതൽ അടുത്തുകാണാം എന്നാണ് ആട് ത്രീയുടെ പ്രധാന പ്രത്യേകത. അടുത്ത വർഷം ഡിസംബറില്‍ ക്രിസ്മസിന് ആട് 3 എത്തുമെന്നും ത്രീഡിയിലാകും സിനിമ പുറത്തിറക്കുക എന്നും ചിത്രത്തിന്റെ നിർമാതാവും നടനുമായ വിജയ് ബാബു അറിയിച്ചു. വീണ്ടും വീണ്ടും ചെയ്യാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ് ഷാജി പാപ്പന്‍ എന്ന് ജയസൂര്യ പറഞ്ഞു.

മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഇന്ദ്രന്‍സിനെ ചടങ്ങിൽ ആദരിച്ചു. മിഥുൻ മാനുവൽ തോമസ് തന്നെയാണ് മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഷാൻ റഹ്മാൻ തന്നെയാണ് സംഗീത സംവിധാനം.