LiveTV

Live

Entertainment

ദബാംഗ് 3 സംവിധാനം ചെയ്യുന്നത് പ്രഭുദേവ് 

ദബാംഗ് 3 സംവിധാനം ചെയ്യുന്നത് പ്രഭുദേവ് 
Summary
ദബാംഗ് പരമ്പരയിലെ മൂന്നാം ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവ്.

ദബാംഗ് പരമ്പരയിലെ മൂന്നാം ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവ്. ഇക്കാര്യം നേരത്തെ ബോളിവുഡ് ലോകത്ത് വാര്‍ത്തയായിരുന്നു വെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇല്ലായിരുന്നു. എന്നാല്‍ ദബാംഗ്3 സംവിധാനം ചെയ്യുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് പ്രഭുദേവ് തന്നൊണ്. സല്‍മാന്‍ ഖാനും അദ്ദേഹത്തിന്‍റെ സഹോദരന്‍ അര്‍ബാസ് ഖാനും തന്നെ സമീപിച്ചിപ്പോള്‍ എങ്ങനെ നോ പറയാനാകുമെന്നും പ്രഭുദേവ് പറഞ്ഞു. ദബാംഗ് 2 സംവിധാനം ചെയ്തത് അര്‍ബാസ് ആയിരുന്നു.

സംവിധായകനൊഴികെ ബാക്കിയുള്ളവര്‍ക്കൊന്നും മാറ്റമുണ്ടാവില്ലെന്നും പ്രഭുദേവ് പറഞ്ഞു. സല്‍മാന്‍ ഖാന്റെ മികച്ച കഥാപാത്രങ്ങളിലൊ ന്നാണ് ദബാംഗിലെ ചുല്‍ഭുല്‍ പാണ്ഡെ എന്ന പൊലീസ് ഓഫീസര്‍. സോനാക്ഷി സിന്‍ഹയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. സല്‍മാന്‍ ഖാനെ നായകനാക്കി പ്രഭുദേവ് ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണ്. 2009ല്‍ ഇറങ്ങിയ വാണ്ടഡ് ആണ് ഇരുവരുടെയും സംരംഭ ത്തില്‍ പിറന്ന ആദ്യസിനിമ. അതേസമയം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രഭുദേവ് വീണ്ടുമൊരു ഹിന്ദി സിനിമ സംവിധാനം ചെയ്യുന്നത്. 2015ല്‍ അക്ഷയ്കുമാര്‍ നായകനമായ സിങ് ഇൌസ് ബ്ലിങ് ആണ് അവസാനം സംവിധാനം ചെയ്തത്.