LiveTV

Live

Entertainment

പുരുഷാധിപത്യ കോട്ടകള്‍ തകരുമെന്ന സൂചനയായി ഓസ്കര്‍ വേദി

പുരുഷാധിപത്യ കോട്ടകള്‍ തകരുമെന്ന സൂചനയായി ഓസ്കര്‍ വേദി
Summary
ലൈംഗികാരോപണ വിധേയനായ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്സ്റ്റനെ കണക്കറ്റ് പരിഹസിച്ചാണ് അവതാരകനായ ജിമ്മി കിമ്മല്‍ തുടങ്ങിയത്. ജിമ്മി കിമ്മലിന്റെ വാക്കുകള്‍ കയ്യടിയോടെ സദസ് ഏറ്റെടുത്തു.

ഹോളിവുഡിലെ വനിതാ മുന്നേറ്റങ്ങള്‍ക്ക് ശക്തി പകരുന്നതായിരുന്നു ഇത്തവണത്തെ ഓസ്കര്‍ വേദി. വനിതകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ അവതാരകന്‍ ജിമ്മി കിമ്മലും താരങ്ങളും തുറന്നടിച്ചു.

ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ മീ ടു ക്യാമ്പയിന്റെ പ്രതിഫലനം കൂടിയായിരുന്നു 90ആമത് ഓസ്കര്‍ വേദി. ലൈംഗികാരോപണ വിധേയനായ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്സ്റ്റനെ കണക്കറ്റ് പരിഹസിച്ചാണ് അവതാരകനായ ജിമ്മി കിമ്മല്‍ തുടങ്ങിയത്. ജിമ്മി കിമ്മലിന്റെ വാക്കുകള്‍ കയ്യടിയോടെ സദസ് ഏറ്റെടുത്തു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ ശബ്ദം പിന്നീട് പലവട്ടം വേദിയില്‍ മുഴങ്ങി.

മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഫ്രാന്‍ഡസിസ് മക്ഡോര്‍മെന്‍ഡ് ഓര്‍മിപ്പിച്ചതും തുല്യതയെ കുറിച്ച് തന്നെ. അവാര്‍ഡ് വിതരണത്തിനെത്തിയവരില്‍ കൂടുതലും വനിതകളായിരുന്നു. ഹോളിവുഡിലെ പുരുഷാധിപത്യ കോട്ടകള്‍ തകരുമെന്ന സൂചന നല്‍കിയാണ് 90ആമത് ഓസ്കറിന് തിരശീല വീണത്.