LiveTV

Live

Entertainment

ഞാന്‍ എന്നെ ഒരു പുതുമുഖമായിട്ടാണ് കാണുന്നത്: നദിയാ മൊയ്തു

ഞാന്‍ എന്നെ ഒരു പുതുമുഖമായിട്ടാണ് കാണുന്നത്: നദിയാ മൊയ്തു
Summary
എന്റെ സമകാലീനരെ വച്ചു നോക്കുമ്പോള്‍ 52 ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്

സിനിമയില്‍ താന്‍ തന്നെ ഒരു പുതുമുഖമായിട്ടാണ് കണക്കാക്കുന്നത് നടി നദിയാ മൊയ്തു. നീണ്ട ഇടവേളക്ക് ശേഷം നീരാളിയിലൂടെ മോഹന്‍ലാലിന്റെ നായികയാകുന്നതിന്റെ സന്തോഷം ഒരു ദേശീയ മാധ്യമത്തോട് പങ്കുവയ്ക്കുകയായിരുന്നു അവര്‍.

ഞാന്‍ എന്നെ ഒരു പുതുമുഖമായിട്ടാണ് കാണുന്നത്: നദിയാ മൊയ്തു

എല്ലാം അപ്രതീക്ഷിതമായിരുന്നു. ചെന്നെയിലേക്കുള്ള യാത്രയില്‍ വച്ചാണ് ലാലിന്റെ നായികയാകാന്‍ പറ്റുമോ എന്നു ചോദിക്കുന്നത്. മറുപടി എത്രയും പെട്ടെന്ന് വേണമായിരുന്നു. ചിത്രത്തെക്കുറിച്ച് കൂടുതലറിയാന്‍ ഞാന്‍ മുംബൈയിലേക്ക് പറന്നു. തിരക്കഥ വായിച്ചു. അപ്പോള്‍ തന്നെ സമ്മതം മൂളുകയും ചെയ്തു. ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത് ഒരു വലിയ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. പോരാത്തതിന് എന്റെ എന്റെ ഹോം ടൌണായ മുംബൈയിലാണ് നീരാളിയുടെ ചിത്രീകരണം. സംവിധായകന്‍ അജോയ് വര്‍മ്മയും ക്യാമറാമാന്‍ സന്തോഷ് തുണ്ടിയിലും മുംബൈക്കാര്‍. ഇവരോടൊപ്പം ചേരുന്നത് തീര്‍ച്ചയായും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് നദിയാ പറഞ്ഞു.

എന്റെ ആദ്യ സിനിമയിലെ നായകനായിരുന്ന ലാലേട്ടന്‍. ഞങ്ങള്‍ അടിക്കടി കണ്ടുമുട്ടുന്ന ആളുകളല്ല, ഫോണിലും സംസാരിക്കാറില്ല. പക്ഷേ കാണുമ്പോള്‍ ഒരിക്കലും ഒരു അകല്‍ച്ച തോന്നാറില്ല, ഏറ്റവും അടുത്തയാളെ പോലെ പെരുമാറും. ഇന്ത്യയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നത് ഒരു പ്രിവിലേജ് ആയിട്ടാണ് ഞാന്‍ കാണുന്നത്. അദ്ദേഹത്തിന്റെ അഭിനയം കണ്ടുകൊണ്ടിരിക്കാന്‍ തന്നെ രസമാണ്.

മറ്റുള്ളവര്‍ നോക്കുമ്പോള്‍ സിനിമയില്‍ വളരെയധികം അനുഭവ സമ്പത്തുള്ള ആളാണ് ഞാന്‍. എന്നാല്‍ എന്നെ തന്നെ ഒരു പുതുമുഖമായിട്ടാണ് ഞാന്‍ കാണുന്നത്. എന്റെ സമകാലീനരെ വച്ചു നോക്കുമ്പോള്‍ 52 ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. ഞാന്‍ സിനിമയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്..നദിയാ കൂട്ടിച്ചേര്‍ത്തു.