LiveTV

Live

Entertainment

'ഇന്ന്' - നാടകവുമായി കലാഭവന്‍ നവാസ്

'ഇന്ന്' - നാടകവുമായി കലാഭവന്‍ നവാസ്
Summary
ഭാര്യ പിതാവ് കൊച്ചി ഹസ്സനാണ് ഏകാംഗനാടകത്തിലെ അഭിനേതാവ്.

മിമിക്രിക്കും സിനിമക്കും പിന്നാലെ നാടകരംഗത്തും ശ്രദ്ധയൂന്നാനൊരുങ്ങി കലാഭവന്‍ നവാസ്. നവാസ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച ഇന്ന് എന്ന നാടകം അരങ്ങിലെത്തി. പ്രേക്ഷകരുടെ മികച്ച പ്രതികരണം ലഭിച്ചതോടെ നാടകരംഗത്ത് സജീവമാകാനാണ് നവാസിന്റെ തീരുമാനം.

നാടകരംഗത്തെ നിറസാനിധ്യമായിരുന്നു നവാസിന്റെ പിതാവ് അബൂബക്കര്‍. വാത്സല്യത്തിലെ എല്ലാവരെയും അത്ഭുതപ്പെടുത്തിയ കുഞ്ഞാമ്മമനായി എല്ലാവരെയും അത്ഭുതപ്പെടുത്തിയെങ്കിലും അബുബക്കറിന് സിനിമമേഖലയെക്കാള്‍ പ്രിയം എക്കാലത്തും നാടകത്തോടായിരുന്നു. പിതാവിന്റെ പാത പിന്‍തുടര്‍ന്ന് നാടകരംഗത്തേക്കെത്തുമ്പോള്‍ നവാസിന്റെ നാടകത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. ഭാര്യ പിതാവ് കൊച്ചി ഹസ്സനാണ് ഏകാംഗനാടകത്തിലെ അഭിനേതാവ്.

സമകാലീകസംഭവങ്ങളെ കോര്‍ത്തിണക്കിയാണ് നാടകം ഒരുക്കിയിരിക്കുന്നത്. പ്രൊഫഷണല്‍ മികവോടെ കേരളത്തിനകത്തും പുറത്തും നാടകരംഗത്ത് സജീവമാകാനാണ് നവാസിന്റെ തീരുമാനം. സിനിമരംഗത്തെയും മിമിക്രിരംഗത്തെയും നിരവധി സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു നാടകത്തിന്റെ പ്രദര്‍ശനം.