LiveTV

Live

Entertainment

തന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടുമെന്ന ഭീഷണിയുമായി ബിഗ്ബി

തന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടുമെന്ന ഭീഷണിയുമായി ബിഗ്ബി
Summary
ട്വിറ്റര്‍ തന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം കുറച്ചതിനു പിന്നാലെയാണ് ബച്ചന്റെ ഭീക്ഷണി. വ്യാജ ഫോളോവേഴ്‌സിനെതിരായി അമേരിക്കന്‍..

തന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടുമെന്ന ഭീഷണിയുമായി ബിഗ് ബി അമിതാഭ് ബച്ചന്‍. ‍ട്വിറ്റര്‍ തന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം കുറച്ചതിനു പിന്നാലെയാണ് ബച്ചന്റെ ഭീക്ഷണി. വ്യാജ ഫോളോവേഴ്‌സിനെതിരായി അമേരിക്കന്‍ ഫെഡറല്‍, സ്റ്റേറ്റ് ഏജന്‍സികള്‍ അന്വേക്ഷണമാരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ ഫോളോവേഴ്‌സിനെ നഷ്ടപ്പെടുന്നത്.

ട്വിറ്റര്‍ തന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം കുറച്ചതിനു പിന്നാലെയാണ് ബച്ചന്റെ ഭീക്ഷണി. വ്യാജ ഫോളോവേഴ്‌സിനെതിരായി അമേരിക്കന്‍ ഫെഡറല്‍, സ്റ്റേറ്റ് ഏജന്‍സികള്‍ അന്വേക്ഷണമാരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ ഫോളോവേഴ്‌സിനെ നഷ്ടപ്പെടുന്നത്. ഇത്തരത്തില്‍ പല പ്രമുഖര്‍ക്കും ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടിട്ടുണ്ട്.

60,000 ഫോളോവേഴ്‌സിനെയാണ് ബച്ചന് നഷ്ടമായത്. ഇതിനെ തുടര്‍ന്ന് ട്വിറ്ററിന്റെ നീക്കത്തെ പരിഹസിച്ച് ബച്ചന്‍ രംഗത്തെത്തി. നിങ്ങള്‍ എന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കുറച്ചോ? തമാശയായിരിക്കുന്നു…നിങ്ങളില്‍ നിന്ന് പുറത്തു ചാടാന്‍ സമയമായി…യാത്രയ്ക്ക് നന്ദി..കടലില്‍ നിരവധി 'മറ്റ്' മത്സ്യങ്ങളുമുണ്ട്. അതും വളരെ രസകരമാണ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.