LiveTV

Live

Entertainment

ക്യാപ്റ്റനായി ജയസൂര്യ എത്തുന്നു

ക്യാപ്റ്റനായി ജയസൂര്യ എത്തുന്നു
Summary
മമ്മൂട്ടി അതിഥി വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്

ആട് 2വിന് ശേഷം ജയസൂര്യ നായകനായി തിയേറ്ററിലെത്തുന്ന ചിത്രമാണ് ക്യാപ്റ്റന്‍. അന്തരിച്ച ഫുട്ബോള്‍ താരം വിപി സത്യന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ഫെബ്രുവരി 16നാണ് ക്യാപ്റ്റന്‍ തിയേറ്ററുകളിലെത്തുക. സിനിമാ കരിയറില്‍ ആദ്യമായാണ് ജയസൂര്യ ഒരു ബയോപ്പിക്കില്‍ അഭിനയിക്കുന്നത്. വി പി സത്യനാകാന്‍ ജയസൂര്യ കഠിനപരിശ്രമം നടത്തിയിട്ടുണ്ട്. കേവലം ഒരു സ്പോര്‍ട്സ് മൂവി മാത്രമല്ല പ്രജേഷ് സെന്നിന്റെ ക്യാപ്റ്റന്‍.

വി പി സത്യന്റെ ഭാര്യയുടെ വേഷത്തിലെത്തുന്നത് അനു സിത്താരയാണ്. രഞ്ജിപ്പണിക്കര്‍, സിദ്ധിക്ക്, സൈജു കുറുപ്പ്, ദീപക് പറമ്പോല്‍, ലക്ഷ്മി ശര്‍മ, നിര്‍മല്‍ പാലാഴി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. മമ്മൂട്ടി അതിഥി വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. ഗോപിസുന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 16ന് ക്യാപ്റ്റന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.