LiveTV

Live

Entertainment

ഇറ്റ്‌ഫോകില്‍ ചരിത്രം രചിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഒരുക്കുന്ന നാടകം

ഇറ്റ്‌ഫോകില്‍ ചരിത്രം രചിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഒരുക്കുന്ന നാടകം
Summary
ദ്വയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി ഒരുക്കുന്ന നാടകം ഇന്ന് രാത്രി ഒമ്പതിനാണ് അരങ്ങിലെത്തുക.

അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ചരിത്രത്തിലെ തന്നെ വലിയ ചുവട് വെയ്പ്പാണ് ഇന്ന് അരങ്ങേറുന്ന പറയാന്‍ മറന്ന കഥ എന്ന നാടകം. പൂര്‍ണമായും കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഒരുക്കുന്ന നാടകം ആദ്യമായാണ് കേരളത്തില്‍ വേദിയിലെത്തുന്നത്. ദ്വയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി ഒരുക്കുന്ന നാടകം ഇന്ന് രാത്രി ഒമ്പതിനാണ് അരങ്ങിലെത്തുക.

ആദ്യമായിട്ടാണ് കേരളത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ നാടക ട്രൂപ്പ് ഉണ്ടാകുകയും നാടകം കളിക്കുകയും ചെയ്യുന്നത്. അതിന് കടപ്പാട് ഇറ്റ്‌ഫോക്ക് കമ്മിറ്റിയോടാണ്. പൊതുസമൂഹത്തിന് ഞങ്ങളെ ആട്ടിയോടിക്കാന്‍ കഴിയില്ല. ഞങ്ങളെ ആട്ടിയോടിക്കാന്‍ കഴിയില്ല എന്ന് തന്നെയാണ് നാടകത്തിലൂടെ തുറന്ന് കാണിക്കുന്നതെന്നും ഇവര്‍ പറയുന്നു.