LiveTV

Live

Entertainment

ലേലത്തിന്റെ രണ്ടാം ഭാഗം വരുന്നു 

ലേലത്തിന്റെ രണ്ടാം ഭാഗം വരുന്നു 
Summary
മലയാള സിനിമ പ്രേമികളെ കോരിത്തരിപ്പിച്ച സൂപ്പർ ഹിറ്റ് സിനിമയാണ് വർഷങ്ങൾക്കു മുൻപ് ജോഷി സംവിധാനം ചെയ്ത ലേലം

മലയാള സിനിമ പ്രേമികളെ കോരിത്തരിപ്പിച്ച സൂപ്പർ ഹിറ്റ് സിനിമയാണ് വർഷങ്ങൾക്കു മുൻപ് ജോഷി സംവിധാനം ചെയ്ത ലേലം. രഞ്ജി പണിക്കർ തിരക്കഥ രചിച്ച ഈ ഫാമിലി ആക്ഷൻ ചിത്രത്തിൽ സുരേഷ് ഗോപി ആയിരുന്നു നായകൻ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപി അവതരിപ്പിച്ച ആനക്കാട്ടിൽ ചാക്കോച്ചി എന്ന കഥാപാത്രം ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ഒരു കഥാപാത്രം ആയിരുന്നു. ഇന്നും ഒരുപാട് ആരാധകർ ഉള്ള ഒരു മാസ്സ് കഥാപാത്രം ആണ് ആനക്കാട്ടിൽ ചാക്കോച്ചി. ഇപ്പോഴിതാ ഈ കഥാപാത്രമായി ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്താൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി.

ലേലം 2 എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി ഒരു വമ്പൻ തിരിച്ചു വരവിനു ഒരുങ്ങുന്നത്. രഞ്ജി പണിക്കർ തന്നെ തിരക്കഥ രചിച്ചു നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജി പണിക്കരുടെ മകൻ ആയ നിതിൻ രഞ്ജി പണിക്കർ ആണ്. കഴിഞ്ഞ വർഷം കസബ എന്ന മമ്മൂട്ടി ചിത്രം ഒരുക്കിക്കൊണ്ടാണ് നിതിൻ രഞ്ജി പണിക്കർ അരങ്ങേറിയത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത വർഷം ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ലേലം 2 ഈദ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും. ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന എം ജി സോമൻ, എൻ എഫ് വർഗീസ് എന്നിവർ അന്തരിച്ചു പോയെങ്കിലും മറ്റു കഥാപാത്രങ്ങൾ ഈ ചിത്രത്തിന്റെ ഭാഗമായുണ്ടാകും എന്നാണ് സൂചനകൾ.