LiveTV

Live

Entertainment

ബാവുല്‍ സംഗീതം പെയ്തിറങ്ങിയ കോഴിക്കോട്ടെ രാവ്

ബാവുല്‍ സംഗീതം പെയ്തിറങ്ങിയ കോഴിക്കോട്ടെ രാവ്
Summary
മലയാളികള്‍ക്ക് ഏറെയൊന്നും പരിചിതമല്ലാത്ത ബാവുല്‍ സംഗീതത്തിന്റെ മഴ തീര്‍ക്കുകയായിരുന്നു തരുണ്‍ദാസ് ബാവുലും സംഘവും.

ആസ്വാദകര്‍ക്ക് ഹരമായി കോഴിക്കോട് ടൌണ്‍ഹാളില്‍ ബാവുല്‍ സംഗീതം. ബംഗാളില്‍ നിന്നുള്ള ആറ് കലാകാരന്‍മാരാണ് ബാവുല്‍ സംഗീതം അവതരിപ്പിച്ചത്. ബംഗാളിലെ നാടോടി കലാരൂപമാണ് ബാവുല്‍ സംഗീതം

മലയാളികള്‍ക്ക് ഏറെയൊന്നും പരിചിതമല്ലാത്ത ബാവുല്‍ സംഗീതത്തിന്റെ മഴ തീര്‍ക്കുകയായിരുന്നു തരുണ്‍ദാസ് ബാവുലും സംഘവും. മനുഷ്യസ്നേഹത്തെയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും സമന്വയിപ്പിക്കുന്ന ഭാവഗീതങ്ങള്‍ ബാവുല്‍ സംഗീതമായി ടൌണ്‍ഹാളില്‍ പെയ്യുകയായിരുന്നു.

ബംഗാളിലെ ബാവുല്‍ സമൂഹത്തിന്റെ തനത് കലാരൂപമാണ് ബാവുല്‍ സംഗീതം. രബീന്ദ്രനാഥ ടാഗോറിന്റെ കൃതികളെ പോലും ബാവുല്‍ സംഗീതം സ്വാധീനിച്ചിട്ടുണ്ടെന്നാണ് ചരിത്രം. നാടന്‍ സംഗീതോപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് പാടിത്തീര്‍ക്കുന്ന ബാവുല്‍ സംഗീതം ബംഗാളിയിലാണ്. മധ്യ-കാല ഇന്ത്യയിലെ ഭക്തി-കാവ്യ പ്രസ്ഥാനത്തിന്റെ ഒരു വലിയ പാരമ്പര്യത്തിന്റെ തുടർച്ച കൂടിയാണ്‌
ഈ സംഗീതം.