LiveTV

Live

Entertainment

മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന പി ഡേവിഡിന്റെ ചിത്ര പ്രദര്‍ശനം

മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന പി ഡേവിഡിന്റെ  ചിത്ര പ്രദര്‍ശനം
Summary
ഡേവിഡിന്‍റെ ചിത്രങ്ങളാണ് മലയാള സിനിമയുടെ നവതിയാഘോഷത്തിന്‍റെ ഭാഗമായി കനകക്കുന്നിലെ പ്രദര്‍ശനവേദിയിലുള്ളത്

മലയാള സിനിമയുടെ നവതിയാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ചിത്രപ്രദര്‍ശനത്തില്‍ നിറഞ്ഞുനിന്നത് ഒരാളുടെ ചിത്രങ്ങള്‍. മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന നിശ്ചലഛായാഗ്രാഹകന്‍ പി ഡേവിഡ് പകര്‍ത്തിയതാണ് ആ ചിത്രങ്ങള്‍. പി.ഡേവിഡ് സിനിമാ ഛായാഗ്രഹകന്‍ മാത്രമല്ല, സിനിമാ ചരിത്രത്തിന്‍റെ സൂക്ഷിപ്പുകാരന്‍ കൂടിയാണ്. 1962 മുതലുള്ള 55 വര്‍ഷത്തെ തന്‍റെ സമ്പാദ്യമാണ് ഈ ചിത്രങ്ങളാണെന്ന് ഡേവിഡ് പറയുന്നു.

ഡേവിഡിന്‍റെ ചിത്രങ്ങളാണ് മലയാള സിനിമയുടെ നവതിയാഘോഷത്തിന്‍റെ ഭാഗമായി കനകക്കുന്നിലെ പ്രദര്‍ശനവേദിയിലുള്ളത്. സിനിമാ ചിത്രങ്ങള്‍ക്കൊപ്പം രാഷ്ട്രീയ - സാഹിത്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന്‍റെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത്. തന്‍റെ പരിശ്രമങ്ങള്‍ക്ക് കിട്ടിയ അംഗീകാരമായാണ് ഈ പ്രദര്‍ശനത്തെ ഡേവിഡ് കാണുന്നത്. ഇതുപോലെ രണ്ട് പ്രദര്‍ശനങ്ങള്‍ക്കുള്ള ചിത്രങ്ങളെങ്കിലും തന്‍റെ കയ്യിലുണ്ടെന്ന് ഈ ഛായാഗ്രാഹകന്‍ അഭിമാനത്തോടെ പറയുന്നു. ഇനിയും ഈ അമൂല്യ ശേഖരം നിധിപോലെ സംരക്ഷിക്കാനാണ് ഡേവിഡിന്‍റെ തീരുമാനം.