LiveTV

Live

Entertainment

സിനിമാലോകം പത്മാവതിക്കൊപ്പം നില്‍ക്കണമെന്ന്  ഷബാന ആസ്മി 

സിനിമാലോകം പത്മാവതിക്കൊപ്പം നില്‍ക്കണമെന്ന്  ഷബാന ആസ്മി 
Summary
പത്മാവതിക്കെതിരായ സെന്‍സര്‍ബോര്‍ഡ് നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി നടി ഷബാന ആസ്മി

സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിക്കെതിരായ സെന്‍സര്‍ബോര്‍ഡ് നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി നടി ഷബാന ആസ്മി. ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിക്കണമെന്ന് ഷബാന പറഞ്ഞു. പത്മാവതി സിനിമയില്‍ അഭിനയിച്ചവര്‍ക്കെതിരെയും അണിയറപ്രവര്‍ത്തകര്‍ക്കെതിരെയും ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിവാദം കത്തിപ്പടരുന്നതിനിടെയാണ് പത്മാവതിക്ക് സിനിമാ ലോകത്ത് നിന്നും പരസ്യ പിന്തുണ വരുന്നത്.

പത്മാവതി സിനിമക്കെതിരെ സെന്‍സര്‍ബോര്‍ഡില്‍ നിന്ന് വന്ന ഉടക്കാണ് ഷബാന ആസ്മിയെ ചൊടിപ്പിച്ചത്. ആപ്ലിക്കേഷന്‍ പൂര്‍ണമല്ലെന്ന കാരണത്താലാണ് സെന്‍സര്‍ ബോര്‍ഡ് പത്മാവതിയുടെ സെന്‍സറിങ്ങ് തള്ളിയത്. ഇത് വാര്‍ത്തയായതിന് പിന്നാലെയാണ് ഷബാനയുടെ ട്വീറ്റ്. നീക്കം സാംസ്‌കാരിക ഉന്മൂലനമാണെന്നും വിഷയത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മൗനത്തെയും ഷബാന വിമര്‍ശിച്ചു. സിനിമാ വ്യവസായം ഒന്നടങ്കം പത്മാവതിക്ക് പിന്നില്‍ അണിനിരക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ചിത്രം അടുത്ത മാസം പ്രദര്‍ശനത്തിനെ ത്തിക്കാനായിരുന്നു പദ്ധതി. അതിനിടെയാണ് വിവാദം. രജപുത് വിഭാഗത്തിന്റെ വികാരത്തെ മുറിവേല്‍പ്പിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലു ണ്ടെന്നാരോപിച്ചാണ് പ്രതിഷേധം. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദീപിക പദുകോണിനെതിരെയും പ്രതിഷേധമുണ്ടായിരുന്നു. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ദീപികക്കെതിരെ രംഗത്ത് എത്തിയിരുന്നു.