LiveTV

Live

Entertainment

ജിമിക്കി കമ്മലിന്റെ ഭയാനകമായ വേര്‍ഷനുകള്‍

ജിമിക്കി കമ്മലിന്റെ ഭയാനകമായ വേര്‍ഷനുകള്‍
Summary
കോളേജ് വിദ്യാര്‍ഥികളുടെയും ചില ഓഫീസ് ജീവനക്കാരുടെയും ജിമിക്കി കമ്മല്‍ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്

വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന പാട്ട് ഹിറ്റില്‍ നിന്നും ഹിറ്റിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. യു ട്യൂബില്‍ ആദ്യ ദിവസം തന്നെ പാട്ട് തരംഗമായിരുന്നു. ഇതുവരെ 11,352,266 പേരാണ് യു ട്യൂബില്‍ പാട്ട് ആസ്വദിച്ചിരിക്കുന്നത്. ഈ ഓണത്തിന് കാമ്പസുകള്‍ ചുവടുവച്ചത് ജിമിക്കി കമ്മലിനൊപ്പം. കോളേജ് വിദ്യാര്‍ഥികളുടെയും ചില ഓഫീസ് ജീവനക്കാരുടെയും ജിമിക്കി കമ്മല്‍ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

ഇതിനിടയില്‍ ജിമിക്കി കമ്മലിന്റെ ഭയാനകമായ വേര്‍ഷനുകളുമായും ചില വിരുതന്‍മാരെത്തിയിട്ടുണ്ട്. മമ്മൂട്ടിയും ശ്രീനിവാസനുമെല്ലാം ജിമിക്കി കമ്മലിനൊപ്പം ചുവടു വച്ചിട്ടുണ്ട്.

എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയുമാണ്. ഷാന്‍ റഹ്മാനാണ് സംഗീതം.