LiveTV

Live

Entertainment

വിവേഗം 100 കോടി ക്ലബ്ബില്‍

വിവേഗം 100 കോടി ക്ലബ്ബില്‍
Summary
സമ്മിശ്ര പ്രതികരണങ്ങളോടെയായിരുന്നു പ്രദര്‍ശനം തുടങ്ങിയതെങ്കിലും ഭൂരിഭാഗം തീയറ്ററുകളിലും ചിത്രം ഇപ്പോഴും ഹൌസ്ഫുള്‍ ആണ്

അജിത് ചിത്രം വിവേഗം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. നാല് ദിവസം കൊണ്ടാണ് വിവേഗം ഈ നേട്ടം സ്വന്തമാക്കിയത്.

ഗണേഷ് ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടിക്കൊണ്ടാണ് വ്യാഴാഴ്ച അജിത് ചിത്രം വിവേഗം എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളോടെയായിരുന്നു പ്രദര്‍ശനം തുടങ്ങിയതെങ്കിലും ഭൂരിഭാഗം തീയറ്ററുകളിലും ചിത്രം ഇപ്പോഴും ഹൌസ്ഫുള്‍ ആണ്. നാല് ദിവസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ വിവേഗം 106 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു. ഇതില്‍ ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 69.50 കോടിയാണ്. ഓവര്‍സീസ്‍ മാര്‍ക്കറ്റില്‍ നിന്ന് 36.50 കോടിയും കളക്ഷന്‍ നേടി.

വിവേഗത്തിന്‍റെ വരവ് തമിഴ് ബോക്സോഫീസിനും ഉണര്‍വേകിയിട്ടുണ്ട്. ജിഎസ്ടിയെ തുടര്‍ന്ന് തണുപ്പന്‍ മട്ടിലായിരുന്നു തമിഴ്നാട്ടിലെ തീയറ്ററുകള്‍. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വാരാന്ത്യ കളക്ഷന്‍ നേടിയ ചിത്രമാണ് വിവേഗം. 5.75 കോടിയാണ് ചെന്നൈ ബോക്സോഫീസില്‍ മൂന്ന് ദിവസത്തെ വിവേഗത്തിന്‍റെ കളക്ഷന്‍. ബാഹുബലി 2 പോലും നേടിയത് 3.24 കോടിയായിരുന്നു.

ആക്ഷന്‍ പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ഇന്‍റര്‍പോള്‍ ഓഫീസറുടെ വേഷമാണ് അജിതിന്. കാജല്‍ അഗര്‍വാള്‍, വിവേക് ഒബ്റോയി, അക്ഷര ഹാസന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്.