LiveTV

Live

Entertainment

ചോക്കലേറ്റ് ഇമേജ് മായുന്നു, ചാക്കോച്ചന്‍ കട്ടക്കലിപ്പിലാണ്

 ചോക്കലേറ്റ് ഇമേജ് മായുന്നു, ചാക്കോച്ചന്‍ കട്ടക്കലിപ്പിലാണ്
Summary
1997ല്‍ പുറത്തിറങ്ങിയ ഫാസിലിന്റെ അനിയത്തി പ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ എന്ന താരത്തെ മലയാള സിനിമക്ക് ലഭിക്കുന്നത്

തുടക്കം സൂപ്പര്‍ഹിറ്റ് സംവിധായകന്റെ മെഗാഹിറ്റ് ചിത്രത്തിലൂടെയാണെങ്കിലും അഭിനയിക്കാനാറിയില്ലെന്ന് ചീത്തപ്പേര് കേള്‍പ്പിച്ച നടനായിരുന്നു കുഞ്ചാക്കോ ബോബന്‍. റൊമാന്റിക് നായകന്‍ എന്ന പരിവേഷവും ചാക്കോച്ചന്റെ നിഴലായി എപ്പോഴും കൂടെയുണ്ടായിരുന്നതും താരത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചു. പക്ഷേ കഴിഞ്ഞ കുറെക്കാലങ്ങളായി ചാക്കോച്ചന്‍ നമ്മെ അതിശയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രണയനായകനായി മാത്രമല്ല, കാമ്പുള്ള കഥാപാത്രങ്ങളും തനിക്കിണങ്ങുമെന്ന് കുഞ്ചാക്കോ ബോബന്‍ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഈയിടെ പുറത്തിറങ്ങിയ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത വര്‍ണ്യത്തിലാശങ്ക എന്ന ചിത്രത്തിലെ കൌട്ട ശിവനെ കണ്ടാല്‍ അത് താനല്ലയോ ഇത് എന്ന് ശങ്കിച്ചു പോകും.

 ചോക്കലേറ്റ് ഇമേജ് മായുന്നു, ചാക്കോച്ചന്‍ കട്ടക്കലിപ്പിലാണ്

1997ല്‍ പുറത്തിറങ്ങിയ ഫാസിലിന്റെ അനിയത്തി പ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ എന്ന താരത്തെ മലയാള സിനിമക്ക് ലഭിക്കുന്നത്. പേര് കേട്ട ഉദയാ കുടുംബത്തില്‍ നിന്നുമൊരു ഇളമുറ താരം. പ്രണയ സിനിമകള്‍ മലയാളത്തില്‍ നിന്നും അകലം പാലിച്ചിരുന്ന സമയത്താണ് ഫാസില്‍ അനിയത്തി പ്രാവ് എന്ന ചിത്രം തിയറ്ററുകളിലേക്കെത്തിക്കുന്നത്. കണ്ടാല്‍ കൊതിക്കുന്നൊരു നായകനെയും ബാലതാരമായിരുന്ന ശാലിനിയെയും നായികയാക്കിയ അനിയത്തി പ്രാവ് ശരിക്കും ക്യാമ്പസുകളെ ഇളക്കിമറിച്ചു. ശാലിനിയെക്കാള്‍ ആളുകള്‍ ശ്രദ്ധിച്ചത് ചാക്കോച്ചനെയായിരുന്നു. നന്നായി നൃത്തം ചെയ്യുന്ന സുന്ദരനായ നായകനെ പെണ്‍കുട്ടികള്‍ ഹൃദയത്തിലേറ്റി, അനിയത്തി പ്രാവ് ഒരു ട്രന്‍ഡായി മാറി. പക്ഷേ ആ ആരാധനക്ക് അധികം ആയുസ്സൊന്നുമുണ്ടായിരുന്നില്ല. പീന്നിടിറങ്ങിയ ചാക്കോച്ചന്‍ ചിത്രങ്ങളെല്ലാം നിരാശ മാത്രമാണ് സമ്മാനിച്ചത്.

 ചോക്കലേറ്റ് ഇമേജ് മായുന്നു, ചാക്കോച്ചന്‍ കട്ടക്കലിപ്പിലാണ്

പ്രേമവും വിരഹവും എല്ലാ ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍..കുഞ്ചാക്കോ ബോബന്റെ മാര്‍ക്കറ്റ് പതിയെ ഇടിഞ്ഞുകൊണ്ടിരുന്നു. അതില്‍ നിന്നും കര കയറിയത് 1999ല്‍ പുറത്തിറങ്ങിയ നിറത്തിലൂടെയായിരുന്നു. കമലിന്റെ സംവിധാനത്തില്‍ ഒരു ക്യാമ്പസ് ചിത്രം, ജോഡിയായി ശാലിനിയും. നിറവും സൂപ്പര്‍ഹിറ്റായി. പക്ഷേ ചാക്കോച്ചന്റെ നല്ലകാലം തുടങ്ങിയില്ല. പിന്നെയും ഒരേ ഗണത്തില്‍ പെട്ട ചിത്രങ്ങള്‍. ലോഹിതദാസാണ് താരത്തിന് സീരിയസ് വേഷങ്ങളും ഇണങ്ങുമെന്ന് തെളിയിച്ചത്. കസ്തൂരിമാനിലെ സാജന്‍ ജോസഫ് ആലൂക്ക ചാക്കോച്ചന്റെ കരിയറിലെ മികച്ച കഥാപാത്രമായിരുന്നു. എന്നിട്ടും ചാക്കോച്ചന്റെ കഷ്ടകാലം മാറിയില്ല. പിന്നീട് പുറത്തിറങ്ങിയ ജലോത്സവം, കിലുക്കം കിലുകിലുക്കം പോലുള്ള ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടി. ഗുലുമാല്‍ എന്ന ചിത്രത്തോടെ കുഞ്ചാക്കോ ബോബന്റെ തലവര മാറി. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ പാലുണ്ണി ചോക്കലേറ്റ് നായകനില്‍ നിന്നും ഒരു കൊച്ചു താരത്തിലേക്കുള്ള വളര്‍ച്ചയായിരുന്നു. ട്രാഫികിലെ അല്‍പം നെഗറ്റീവ് ടച്ചുള്ള ഡോ.ഏബല്‍ തര്യനും ചാക്കോച്ചന്റെ കരിയര്‍ മാറ്റി മറിച്ചു.

 ചോക്കലേറ്റ് ഇമേജ് മായുന്നു, ചാക്കോച്ചന്‍ കട്ടക്കലിപ്പിലാണ്

ചാക്കോച്ചനെ തേടി നിരവധി അവസരങ്ങളെത്തി, ഏത് കഥാപാത്രവും തനിക്കിണങ്ങുമെന്ന് ചാക്കോച്ചന്‍ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരുന്നു. നായികാ പ്രാധാന്യമുള്ള ചിത്രങ്ങളില്‍ പോലും താരം മുഖം കാണിച്ചു. ഇതിനിടയില്‍ ഈ സ്നേഹതീരത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരവും ചാക്കോച്ചനെ തേടിയെത്തി. 2102ലെ സൈമ പുരസ്കാരവും താരത്തിന് ലഭിച്ചു. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിശുദ്ധന്‍, പോളിടെക്നിക്, ലോ പോയിന്റ്, ഹൌ ഓള്‍ഡ് ആര്‍ യൂ കുഞ്ചാക്കോ ബോബന്‍ താരത്തെ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കണ്ട ചിത്രങ്ങളായിരുന്നു.

 ചോക്കലേറ്റ് ഇമേജ് മായുന്നു, ചാക്കോച്ചന്‍ കട്ടക്കലിപ്പിലാണ്

ടേക്ക് ഓഫിലെ ഷഹീദും രാമന്റെ ഏദന്‍തോട്ടത്തിലെ രാമനും കയ്യടക്കത്തോടെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചു. അതില്‍ ഒടുവിലത്തേതായിരുന്നു വര്‍ണ്യത്തിലാശങ്കയിലെ കൌട്ട ശിവന്‍. മുറുക്കിച്ചുവപ്പിച്ച മീശ പിരിച്ച കുഞ്ചാക്കോ ബോബന്‍. സേഫ് സോണില്‍ നിന്നും മാറിയ , ഇമേജുകളെ പേടിയില്ലാത്ത ചാക്കോച്ചനെയാണ് വര്‍ണ്യത്തിലാശങ്കയില്‍ കണ്ടത്. തീര്‍ത്തും പരുക്കനായ കൌട്ട ശിവന്‍ എന്ന കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്റെ ഇതുവരെ ഉള്ള കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ദിവാന്‍ജി മൂല ഗ്രാന്‍ഡ് പ്രിക്സ് ആണ് ചാക്കോച്ചന്റെ അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. മറ്റൊരു ചാക്കോച്ചന്‍ മാജിക് ആയിരിക്കും ഈ ചിത്രമെന്ന് പ്രതീക്ഷിക്കാം.