LiveTV

Live

Entertainment

ഫഹദിന് പിറന്നാള്‍ ആശംസയുമായി ശിവകാര്‍ത്തികേയന്‍

 ഫഹദിന് പിറന്നാള്‍ ആശംസയുമായി ശിവകാര്‍ത്തികേയന്‍
Summary
ഇന്ത്യയിലെ മികച്ച നടന്‍മാരിലൊരാളായ ഫഹദിന് പിറന്നാള്‍ ആശംസകള്‍ എന്ന് ശിവകാര്‍ത്തികേയന്‍ ട്വിറ്ററില്‍ കുറിച്ചു

മലയാള സിനിമയുടെ യൂത്ത് ഐക്കണ്‍ ഫഹദ് ഫാസിലിന് പിറന്നാള്‍ ആശംസയുമായി തമിഴ് താരം ശിവകാര്‍ത്തികേയന്‍. ട്വിറ്ററിലൂടെയായിരുന്നു ശിവ ആശംസയറിയിച്ചത്. പിറന്നാള്‍ സമ്മാനമായി ഇരുവരും ഒന്നിക്കുന്ന വേലൈക്കാരന്റെ പോസ്റ്ററും റിലീസ് ചെയ്ത. ഇന്ത്യയിലെ മികച്ച നടന്‍മാരിലൊരാളായ ഫഹദിന് പിറന്നാള്‍ ആശംസകള്‍ എന്ന് ശിവകാര്‍ത്തികേയന്‍ ട്വിറ്ററില്‍ കുറിച്ചു.

 ഫഹദിന് പിറന്നാള്‍ ആശംസയുമായി ശിവകാര്‍ത്തികേയന്‍

‘തനി ഒരുവന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദി എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. സ്നേഹ, പ്രകാശ് രാജ്,രോഹിണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലുള്ളതാണ് സിനിമ. 24 എഎം സ്റ്റുഡിയോസാണ് നിര്‍മ്മാണം. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.

തമിഴില്‍ മറ്റൊരു പ്രോജക്ട് കൂടി ഫഹദിന്റേതായി പുറത്തുവരാനുണ്ട്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുമാരരാജയുടെ ചിത്രത്തില്‍ വിജയ് സേതുപതി, സമാന്ത, മിഷ്‌കിന്‍, നദിയ മൊയ്തു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മണി രത്‌നത്തിന്റെ അടുത്ത ചിത്രത്തിലും ഫഹദ് ഉണ്ടാവുമെന്നും വാര്‍ത്തകളുണ്ട്.

Happy birthday to one of the most finest actor in India @twitfahadh👍😊A small gift to him from team #Velaikkaran ... #Velaikkaran2ndLook 👍💪 pic.twitter.com/VBi0UxovOu

— Sivakarthikeyan (@Siva_Kartikeyan) August 7, 2017