LiveTV

Live

Entertainment

ഷാജൂണ്‍ കാര്യാലിന്റെ നേതൃത്വത്തില്‍ സിനിമാ മേഖലയില്‍ പുതിയ സംഘടന

 ഷാജൂണ്‍ കാര്യാലിന്റെ നേതൃത്വത്തില്‍ സിനിമാ മേഖലയില്‍ പുതിയ സംഘടന
Summary
മലബാര്‍ മേഖലയില്‍ നിന്നുളള സിനിമാ പ്രവര്‍ത്തകരാകും സംഘടനയിലുണ്ടാവുക

സിനിമാ മേഖലയിലെ മോശം പ്രവണതകള്‍ക്കെതിരെ കോഴിക്കോട് കേന്ദ്രീകരിച്ച് സിനിമാ പ്രവര്‍ത്തകര്‍ പുതിയ സംഘടന രൂപീകരിക്കുന്നു. സംവിധായകന്‍‍ ഷാജൂണ്‍ കാര്യാലിന്റെ നേതൃത്വത്തിലാണ് സംഘടന. മലബാര്‍ മേഖലയില്‍ നിന്നുളള സിനിമാ പ്രവര്‍ത്തകരാകും സംഘടനയിലുണ്ടാവുക.

 ഷാജൂണ്‍ കാര്യാലിന്റെ നേതൃത്വത്തില്‍ സിനിമാ മേഖലയില്‍ പുതിയ സംഘടന

നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മലയാള സിനിമ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് പുതിയ സംഘടന രൂപമെടുക്കുന്നത്. നടിക്കു നേരെയുണ്ടായ അക്രമത്തില്‍ അമ്മയുള്‍പ്പെടെയുള്ള സിനിമാ മേഖലയിലെ സംഘടനകളുടെ പ്രതികരണം ദുര്‍ബലമായെന്ന് ആക്ഷേപമുണ്ടായിരുന്നു.സിനിമാ മേഖലയിലെ പുത്തന്‍ പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് ആസ്ഥാനമായി പുതിയ സംഘടന രൂപീകരിക്കുന്നത്. ഷാജൂണ്‍ കാര്യാല്‍ നേതൃത്വം കൊടുക്കുന്ന സംഘടനയുമായി സംവിധായകന്‍ ജോജോ വര്‍ഗീസ് അടക്കമുള്ളയാളുകള്‍ സഹകരിക്കുന്നുണ്ട്.

സിനിമാ നടിക്കു നേരെ അക്രമമുണ്ടായപ്പോള്‍ കോഴിക്കോട് കേന്ദ്രീകരിച്ച് സിനിമാ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ സഹകരിച്ചവര്‍ പുതിയ കൂട്ടായ്മയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.