LiveTV

Live

Entertainment

തല ആരാധകര്‍ക്ക് ആഘോഷിക്കാന്‍ 24ന് വിവേഗമെത്തും

തല ആരാധകര്‍ക്ക് ആഘോഷിക്കാന്‍ 24ന് വിവേഗമെത്തും
Summary
കേരളത്തിലെ മൂന്നൂറോളം സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് വിതരണക്കാരായ മുളകുപാടം ഫിലിംസ് ഉദ്ദേശിക്കുന്നത്

അജിത്തിന്‍റെ വിവേഗം ഈ മാസം 24നെത്തും. കേരളത്തിലെ മൂന്നൂറോളം സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് വിതരണക്കാരായ മുളകുപാടം ഫിലിംസ് ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തമിഴ് നടന്‍മാരിലൊരാളാണ് അജിത്ത്. അതുകൊണ്ടുതന്നെ കേരളത്തില്‍ റെക്കോര്‍ഡ് തിയറ്ററുകളില്‍ ചിത്രമെത്തിക്കാനാണ് വിതരണക്കാരായ മുളകുപാടം ഫിലിംസിന്‍റെ ശ്രമം. ഓണം റിലീസായി നിരവധി മലയാള ചിത്രങ്ങള്‍ എത്താനുണ്ട്. അതു പരിഗണിച്ച് അതിന് മുന്‍പുള്ള ഒരാഴ്ച പരമാവധി തിയറ്ററുകള്‍ ലഭിക്കാനാണ് ശ്രമമെന്നും ടോമിച്ചന്‍ മുളകുപാടം അറിയിച്ചു. നേരത്തെ ഈ മാസം പത്തിനെത്തുമെന്നറിയിച്ച ചിത്രത്തിന്‍റെ റിലീസ് 24ലേക്ക് മാറ്റുകയായിരുന്നു

വീരത്തിനും വേതാളത്തിനും ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. ഒരു ഇന്‍റര്‍ പോള്‍ ഓഫീസറായി അജിത്ത് വേഷമിടുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് വില്ലനായെത്തുന്നത് . അജിത്തിന്‍റെ 57മത് ചിത്രമാണ് വിവേഗം. ഏതായാലും തല ആരാധകര്‍ ചിത്രത്തിനായ് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.