LiveTV

Live

Entertainment

ട്രാഫിക് ഹിന്ദി പതിപ്പ് മെയ് ആറിന് എത്തും

ട്രാഫിക് ഹിന്ദി പതിപ്പ് മെയ് ആറിന് എത്തും
Summary
അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അടുത്തമാസം ആറിന് പ്രദര്‍ശനത്തിനെത്തും.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അടുത്തമാസം ആറിന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവര്‍ത്തകരും രാജേഷ് പിള്ളയുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് ചിത്രം റിലീസിനെത്തിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ ഇന്ന് സിനിമയിലെ നായകന്‍ മനോജ് ബാജ്പേയ് പുറത്തിറക്കി.

താന്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങള്‍ തീയറ്ററുകളില്‍ കാണാന്‍ സാധിക്കാതെ പോയ സംവിധായകനാണ് രാജേഷ് പിള്ള. വേട്ട എന്ന തന്റെ അവസാന ചിത്രം റിലീസ് ചെയ്യുമ്പോള്‍ രാജേഷ് പിള്ള അത്യാഹിത വിഭാഗത്തിലായിരുന്നു. വേട്ട റിലീസ് ചെയ്ത് പിറ്റേന്ന് രാജേഷ് പിള്ള മരിച്ചു. മലയാളത്തില്‍ ട്രെന്‍ഡ് സെറ്ററായ ട്രാഫിക്കിന്റെ ഹിന്ദി റീമേക്ക് രാജേഷ്പിള്ളയുടെ സ്വപ്നമായിരുന്നു. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് വൈകിയതോടെയാണ് രാജേഷ് പിള്ള മിലി, വേട്ട എന്നീ രണ്ട് മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. ഒടുവില്‍ രാജേഷ് പിള്ളയുടെ മരണത്തിന് ശേഷം, നാല് വര്‍ഷം മുമ്പ് തുടങ്ങിയ ട്രാഫികിന്റെ ഹിന്ദി റീമേക് ഇപ്പോളിതാ റിലീസിനൊരുങ്ങുന്നു.

ട്രാഫികില്‍ ശ്രീനിവാസന്‍ ചെയ്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മനോജ് ബാജ്പയി ആണ് . അനൂപ് മേനോന്‍ ചെയ്ത പൊലീസ് ഓഫീസറുടെ റോളില്‍ ജിമ്മി ഷേര്‍ഖിലും , കുഞ്ചാക്കോ ബോബന്‍ ചെയ്ത വേഷം പരമ്പ്രതാ ചാറ്റര്‍ജിയും , കാതല്‍ സന്ധ്യ ചെയ്ത വേഷം നിഖിത തുക്രാനും ലെന ചെയ്ത വേഷം ദിവ്യ ദത്തയും സായ്കുമാര് ചെയ്ത വേഷം സച്ചിന്ഖേഡേക്കറുമാണ് ചെയ്തത്. രാജേഷിന്റെ മരണത്തിന് ശേഷം ചിത്രം പുറത്തിറക്കാന്‍ രാജേഷിന്റെ സുഹൃത്തുക്കള്‍ തീരുമാനിക്കുകയായിരുന്നു.