LiveTV

Live

Entertainment

സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂര്‍; റിലീസ് അടുത്ത വര്‍ഷം

സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂര്‍; റിലീസ് അടുത്ത വര്‍ഷം
Summary
സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകളെല്ലാം ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ്കുമാര്‍ ഹിരാനിയാണ്

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 30ന് ചിത്രം പ്രേക്ഷകരിലേക്കെത്തും

സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകളെല്ലാം ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ്കുമാര്‍ ഹിരാനിയാണ്. കഥയും രാജ്കുമാര്‍ ഹിരാനിയുടേത് തന്നെ. ചിത്രത്തില്‍ സഞ്ജയ് ദത്താകുന്നത് രണ്‍ബീര്‍ കപൂറാണ്.

രണ്‍ബീര്‍ കപൂറിന്റെ ദത്തായുള്ള മേക്ക് ഓവര്‍ എല്ലാവരെയും അമ്പരപ്പിക്കുന്നതാണ്. ഒരു കാലത്ത് സഞ്ജയ് ദത്തിന്റെ പ്രണയിനിയായിരുന്ന മാധുരി ദീക്ഷിതിനെ കുറിച്ചും ചിത്രം പറയാനുദ്ദേശിച്ചിരുന്നു. എന്നാല്‍ മാധുരിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സഞ്ജയ് ദത്ത് - മാധുരി പ്രണയ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകില്ലെന്നാണ് സൂചന.

സോനം കപൂറാണ് മാധുരിയുടെ റോളിലെത്തുന്നത്. അനുഷ്ക ശര്‍മ്മയും പരേഷ് റാവലും മനീഷാ കൊയിരാളയും ദിയ മിര്സയുമെല്ലാം ചിത്രത്തിലുണ്ട്. ഇത് വരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.