LiveTV

Live

Entertainment

നുമ്മട കൊച്ചിക്ക് ശേഷം ജില്ലം ജില്ലാന

നുമ്മട കൊച്ചിക്ക് ശേഷം ജില്ലം ജില്ലാന
Summary
ഹണിബീ 2 വിലെ മറ്റൊരു ഗാനം കൂടി

വന്‍ ഹിറ്റായ നുമ്മട കൊച്ചിക്ക് ശേഷം ഹണിബീ 2 വിലെ മറ്റൊരു ഗാനം കൂടി പുറത്തിറങ്ങി.. ജില്ലം ജില്ലാലാ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയത് ദീപക് ദേവാണ്.

സന്തോഷ് വര്‍മ്മയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് അഫ്സലും റിമി ടോമിയും അന്‍വറും ചേര്‍ന്നാണ്.. ഒരു ആഘോഷത്തിന്‍റെ പശ്ചാത്തലത്തിലൊരുക്കിയ ഗാന രംഗത്തില്‍ സിനിമയിലെ താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്..

ആദ്യ ഭാഗത്തില്‍ ഇല്ലാതിരുന്ന ശ്രീനിവാസനും ലെനയും പ്രധാന കഥാപാത്രങ്ങളായെത്തുന്നു എന്നതാണ് ഹണീബി 2 സെലിബ്രേഷന്‍സിന്‍റെ പ്രത്യേകത.. ഇരുവരും രണ്ടാമത്തെ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്..

നുമ്മട കൊച്ചിക്ക് സംഗീതം നല്‍കിയ ദീപക് ദേവാണ് ജീല്ലാലക്കും ഈണമൊരുക്കിയത്.. ലാല്‍, ആസിഫ് അലി, ഭാവന, ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി, സുരേഷ് കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങി വന്‍ താരനിരയാണ് രണ്ടാമത്തെ ഭാഗത്തിലും ഉള്ളത്..

ഈ മാസം 23ന് ഹണീബി 2 സെലിബ്രേഷന്‍സ് തീയറ്ററുകളിലെത്തും