LiveTV

Live

Entertainment

കാണാം ഇടവപ്പാതിയുടെ ട്രയിലര്‍

കാണാം ഇടവപ്പാതിയുടെ ട്രയിലര്‍
Summary
സിദ്ധാര്‍ഥ് ലാമയും ഉത്തര ഉണ്ണിയുമാണ് പ്രധാന താരങ്ങള്‍

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതിയുടെ ട്രെയിലര്‍ എത്തി. യോദ്ധയില്‍ ബാലതാരമായി എത്തിയ സിദ്ധാര്‍ഥ് ലാമ പ്രധാന വേഷത്തില്‍ എത്തും. ഉത്തര ഉണ്ണിയാണ് നായിക. മനീഷ കൊയ്‌രാളയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

യുവാവായ ഒരു ബുദ്ധ ഭിക്ഷുവുമായി പ്രണയത്തിലാകുന്ന റിസര്‍ച്ച് വിദ്യാര്‍ഥിനിയുടെ കഥയാണ് ഇടവപ്പാതി പറയുന്നത്.സംഗീത് ശിവന്റെ സംവിധാനത്തില്‍ 1992ല്‍ പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ചിത്രം യോദ്ധയില്‍ ബാലതാരമായെത്തിയ സിദ്ധാര്‍ഥ് ലാമ യാമ് ബുദ്ധ ബിക്ഷുവായി എത്തുക.നായികയായി എത്തുന്ന ഉത്തരാ ഉണ്ണിയുടെ അമ്മ വേഷത്തിലാണ് മനീഷ് കൊയ് രാള എത്തുക. ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് ലെനില്‍ രാദേന്ദ്രന്‍ ഇടവപാതി പൂര്‍ത്തിയിക്കുന്നത്.സിനിമക്കിടക്ക് മനീഷ കൊയ്‌രാള കാന്‍സര്‍ ബാധിതയാവുകയും ചെയ്തിരുന്നു.

എന്‍ആര്‍കെ പിള്ളയും രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് മധു അമ്പാട്ടാണ്. രമേശ് നാരായണനും മോഹന്‍ സിത്താരയും ചേര്‍ന്ന് സംഗീതമൊരുക്കുന്നു. ശ്രീവത്സന്‍ ജെ മേനോനാണ് പശ്ചാത്തല സംഗീതം.