LiveTV

Live

Entertainment

നോട്ട് നിരോധത്തിന് ശേഷം തിയറ്ററില്‍ ആളില്ല; കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം റിലീസ് മാറ്റി

നോട്ട് നിരോധത്തിന് ശേഷം തിയറ്ററില്‍ ആളില്ല; കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം റിലീസ് മാറ്റി
Summary
1000,500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി സിനിമാ മേഖലയെയും ബാധിച്ചു തുടങ്ങി.
നോട്ട് നിരോധത്തിന് ശേഷം തിയറ്ററില്‍ ആളില്ല; കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം റിലീസ് മാറ്റി

1000,500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി സിനിമാ മേഖലയെയും ബാധിച്ചു തുടങ്ങി. വെള്ളിയാഴ്ച റിലീസ് തീരുമാനിച്ച കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം എന്നീ ചിത്രങ്ങളുടെ റിലീസാണ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിയത്.

ഏതാണ്ട് ഒരു മാസത്തെ ഇടവേളക്ക് ശേഷം രണ്ട് വലിയ റിലീസുകള്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു മലയാള സിനിമാ ആരാധകര്‍. ഇതിനിടെയാണ് അപ്രതീക്ഷിതമായി 500,1000 നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. രാജ്യത്ത് ചില്ലറക്ഷാമം രൂക്ഷമായതോടെ തീയറ്ററുകളില്‍ എത്തുന്നവരുടെ എണ്ണത്തിലും വന്‍ കുറവുണ്ടായി. മൂന്ന് ചിത്രങ്ങളായിരുന്നു വെള്ളിയാഴ്ച റിലീസ് തീരുമാനിച്ചിരുന്നത്. തീയറ്ററുകളില്‍ പ്രേക്ഷകര്‍ കുറഞ്ഞതോടെ നാദിര്‍ഷ ചിത്രം കട്ടപ്പനയിലെ ഋത്വിക് റോഷന്റെയും ധ്യാന്‍ ശ്രീനിവാസന്‍റെ ഒരേ മുഖത്തിന്‍റെയും റിലീസ് മാറ്റി. ഈ മാസം 18ലേക്കാണ് രണ്ട് ചിത്രങ്ങളുടെയും റിലീസ് നീട്ടിയത്. സിനിമാ മോഹിയായ ഒരു നാട്ടിന്‍പുറത്തുകാരന്‍റെ കഥയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക.

സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥപറയുകയാണ് ഒരേമുഖം. ഒരു കൊലപാതകത്തെ തുടര്‍ന്നുള്ള അന്വേഷണം ഒരു കാംപസിലേക്ക് നീങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍. സക്കറിയ പോത്തന്‍, ദാസ്, അരവിന്ദന്‍, പ്രകാശന്‍ എന്നീ സുഹൃത്തുക്കളുടെ കാംപസ് ജീവിതം രസകരമായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍. അജു വര്‍ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ദീപക്, പ്രയാഗ മാര്‍ട്ടിന്‍, ഗായത്രി സുരേഷ്, ജൂവല്‍ മേരി തുടങ്ങിയരും ചിത്രത്തിലുണ്ട്.