LiveTV

Live

Entertainment

2016ലെ ചലച്ചിത്ര പ്രതിഭാ പുരസ്കാരം എസ്.പി.ബാലസുബ്രഹ്മണ്യത്തിന്

2016ലെ ചലച്ചിത്ര പ്രതിഭാ പുരസ്കാരം എസ്.പി.ബാലസുബ്രഹ്മണ്യത്തിന്
Summary
മലയാളത്തില്‍ നിന്ന് രൂപാന്തരം, കാടുപൂക്കുന്ന നേരം, വീരം എന്നീ ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്തി

നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന നാല്പത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ 2016ലെ ചലച്ചിത്ര പ്രതിഭാ പുരസ്കാരം എസ്.പി.ബാലസുബ്രഹ്മണ്യത്തിന് സമര്‍പ്പിക്കും. മലയാളത്തില്‍ നിന്ന് രൂപാന്തരം, കാടുപൂക്കുന്ന നേരം, വീരം എന്നീ ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്തി. ദക്ഷിണ കൊറിയന്‍ ചലച്ചിത്രങ്ങള്‍ക്കായിരിക്കും ഇത്തവണ മേളയില്‍ പ്രത്യേക പരിഗണന നല്‍കുക.

ലോകമെമ്പാടും നിന്ന് ലഭിച്ച 1032 എന്‍ട്രികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 194 ചിത്രങ്ങളായിരിക്കും ഇത്തവണ ഗോവയിലെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുകയെന്ന് വാര്‍ത്താ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മികച്ച കൊറിയന്‍ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. കൊറിയന്‍ ചലച്ചിത്ര രംഗത്തെ അതികായരായ സാംഗ് ഹോ യ്യ്യോണ്‍, ഴാങ് ലു, ലീ ജൂന്‍ ഇക് എന്നിവര്‍ മേളയില്‍ പങ്കെടുക്കാനെത്തും. ചലച്ചിത്ര പ്രതിഭാ പുരസ്കാരം എസ്.പി.ബാല സുബ്രഹ്മണ്യത്തിന് സമര്‍പ്പിക്കും.

സമഗ്ര സംഭാവനാ പുരസ്കാരം കൊറിയന്‍ ചലച്ചിത്രകാരന്‍ ക്വോണ്‍ ട്വീക്ക് ഇമ്മിന് സമര്‍പ്പിക്കും. ഇന്ത്യന്‍ പനോരമയില്‍ നിന്ന് 2 ചിത്രങ്ങള്‍ ഉള്‍പ്പെടെ 15 ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തും. കലാഭവന്‍ മണി, കല്പന, പരമേഷ് കൃഷ്ണന്‍ നായര്‍, സാധന ശിവദാസനി എന്നിവര്‍ക്ക് ആദരാഞ്‍ജലികളര്‍പ്പിക്കും. പോളിഷ് ചലച്ചിത്രകാരന്‍ ആന്ദ്രേസ് വജ്ദയുടെ ആഫ്റ്റര്‍ ഇമേജായിരിക്കും മേളയിലെ ഉദ്ഘാടന ചിത്രം. സമാപന ചിത്രമായി കിം ജീ വൂണ്‍ സംവിധാനം ചെയ്ത ദക്ഷിണ കൊറിയയില്‍ നിന്നുള്ള അക്കാദമി അവാര്‍ഡ് എന്‍ട്രി ചിത്രമായ ദ എയ്ജ് ഓഫ് ഷോഡോസ് പ്രദര്‍ശിപ്പിക്കും.