LiveTV

Live

Entertainment

നിന്റെ പടം ഞാന്‍ കാണും, എന്റെ പടം നീയും കാണണേ..; അല്‍ഫോന്‍സ് പുത്രനോട് വീനിത്

നിന്റെ പടം ഞാന്‍ കാണും, എന്റെ പടം നീയും കാണണേ..; അല്‍ഫോന്‍സ് പുത്രനോട് വീനിത്
Summary
അല്‍ഫോന്‍സ് നിര്‍മ്മിച്ച തൊബാമയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് വിനീതിന്റെ കമന്റ്

നിന്റെ പടം ഞാന്‍ കാണും, എന്റെ പടം നീയും കാണണേ എന്ന് പ്രേമം സംവിധായകനോട് മറ്റൊരു സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. ഫേസ്ബുക്കിലൂടെയാണ് അല്‍ഫോന്‍സ് പുത്രനോട് വിനീതിന്റെ അപേക്ഷ. അല്‍ഫോന്‍സ് നിര്‍മ്മിച്ച തൊബാമയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് വിനീതിന്റെ കമന്റ്.

നിന്റെ പടം ഞാന്‍ കാണും, എന്റെ പടം നീയും കാണണേ..; അല്‍ഫോന്‍സ് പുത്രനോട് വീനിത്

''നാളെ avengers എന്ന സിനിമയും ഇറങ്ങുന്നുണ്ട് . അതിൽ അഭിനയിക്കുന്ന Robert Downey Jr വാങ്ങുന്ന പ്രതിഫലത്തിന്റെ 7il ഒന്ന് മാത്രമാണ് ഞങ്ങളുടെ സിനിമയുടെ total budget . തൊബാമയിൽ സൂപ്പർ heroes ഇല്ല ... പക്ഷെ സാധാരണ ഹീറോസ് ഉണ്ട് ... നല്ല ചങ്കോറപ്പൊള്ള നടന്മാരുണ്ട്.
കഥാപാത്രങ്ങൾക്കു വേണ്ടി നല്ലോണം പണിയെടുത്ത ഒരുപാട് ആൾക്കാര് ഈ സിനിമയിൽ ഉണ്ട്.
പിന്നെ പുതുമ... അത് പ്രതീക്ഷിക്കരുത്'' എന്നായിരുന്നു പുത്രന്റെ പോസ്റ്റ്. വിനീതിന്റെ കമന്റിന് അല്‍ഫോന്‍സ് പുത്രന്‍ ഇതുവരെ മറുപടി കൊടുത്തിട്ടില്ല.

ഷറഫുദ്ദീന്‍, കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൊഹ്സിന്‍ കാസിം അണിയിച്ചൊരുക്കുന്ന ചിത്രമാണ് തൊബാമ. നാളെയാണ് ചിത്രം തിയറ്റുകളിലെത്തുന്നത്.