LiveTV

Live

Entertainment

ചിത്രീകരണം നടന്ന സ്ഥലത്ത് വിജയാഘോഷവുമായി 'സുഡാനി ഫ്രം നൈജീരിയ'

ചിത്രീകരണം നടന്ന സ്ഥലത്ത് വിജയാഘോഷവുമായി 'സുഡാനി ഫ്രം നൈജീരിയ'
Summary
വാഴയൂരെന്ന നാടിന്റെയും നാട്ടുകാരുടെയും സ്നേഹമറിഞ്ഞായിരുന്നു 'സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ ചിത്രീകരണം

ചിത്രീകരണം നടന്ന അതേ സ്ഥലത്ത് സിനിമയുടെ വിജയാഘോഷവും. മലപ്പുറം ജില്ലയിലെ വാഴയൂരായിരുന്നു സ്ഥലം. സിനിമ സുഡാനി ഫ്രം നൈജീരിയ. വാഴയൂരുകാരും ചിത്രത്തിലെ അണിയറ പ്രവർത്തകരും ഒന്നിച്ച് വിജയമാഘോഷിച്ചു.

വാഴയൂരെന്ന നാടിന്റെയും നാട്ടുകാരുടെയും സ്നേഹമറിഞ്ഞായിരുന്നു 'സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ ചിത്രീകരണം. അപ്പോൾ പിന്നെ വിജയാഘോഷത്തിന് വാഴയൂരിൽ കവിഞ്ഞെ രു സ്ഥലം അണിയറ പ്രവർത്തകരുടെ മുന്നിലില്ലായിരുന്നു. സംവിധായകനും, താരങ്ങളും മറ്റ് അണിയറ പ്രവർത്തകരുമെല്ലാം കിനാവിന്റെ കളിമുറ്റത്തെക്കെത്തി. പാട്ടു പാടി പഴയ ഓർമ്മകൾ പങ്കുവെച്ചു അവർ നൽകിയ സ്നേഹത്തെ കുറിച്ച് വാചാലരായി.

നിരവധി പ്രദേശവാസികളും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തിയിരുന്നു. അവരെയും ചടങ്ങിൽ ആദരിച്ചു. വാഴയൂർ കൾച്ചറൽ ഫോറത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.