LiveTV

Live

Entertainment

മോഹന്‍ലാലിന്റെ മഹാഭാരതത്തിന് വെല്ലുവിളിയായി ആമിര്‍ഖാന്റെ ഭീമന്‍

മോഹന്‍ലാലിന്റെ മഹാഭാരതത്തിന് വെല്ലുവിളിയായി ആമിര്‍ഖാന്റെ ഭീമന്‍
Summary
1000 കോടി മുടക്കി മോഹന്‍ലാലിന്റെ രണ്ടാമൂഴം ബി ആര്‍ ഷെട്ടിയാണ് നിര്‍മ്മിക്കുന്നതെങ്കില്‍ ആമിറിന്റെ മഹാഭാരതം മുകേഷ് അംബാനിയാണെന്ന് പ്രശസ്ത സിനിമാ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തു

മോഹന്‍ലാലിന്റെ മഹാഭാരതത്തിന് വെല്ലുവിളിയായി ബോളിവുഡില്‍ നിന്നും ആമിര്‍ഖാന്റെ ഭീമന്‍ വരുന്നതയി റിപ്പോര്‍ട്ടുകള്‍. 1000 കോടി മുടക്കുമുതലില്‍ മുകേഷ് അംബാനിയാണ് മിറിന്റെ മഹാഭാരതമൊരുക്കാന്‍ പോകുന്നത്. മഹാഭാരതകഥയിലെ ഭീമന്റെ മനോവ്യാപാരങ്ങളെപ്പറ്റി പറയുന്ന എം.ടിയുടെ രണ്ടാമൂഴത്തിലാണ് മോഹന്‍ലാല്‍ ഭീമനാകാന്‍ പോകുന്നത്. വി.എ ശ്രീകുമാര്‍ മേനോനോരുക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതുവെ അവസാനിച്ചിട്ടില്ല. അപ്പോഴാണ് ബോളിവുഡില്‍ നിന്നും ഒരു മഹാഭാരത വാര്‍ത്ത വരുന്നത്. ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ട് സാക്ഷാല്‍ ആമിര്‍ ഖാനായിരിക്കും മഹാഭാരത്തില്‍ പ്രധാന വേഷത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

After #ThugsOfHindostan , @aamir_khan will start working on a movie series based on #Mahabharat#RIL 's #MukeshAmbani to co-produce..

This will be mostly in the lines of #TheLordOftheRings , #GameofThrones in-terms of production value..

₹ 1000+ Crs Budget for the series.. pic.twitter.com/iz2kLZW5tv

— Ramesh Bala (@rameshlaus) March 21, 2018

1000 കോടി മുടക്കി മോഹന്‍ലാലിന്റെ രണ്ടാമൂഴം ബി ആര്‍ ഷെട്ടിയാണ് നിര്‍മ്മിക്കുന്നതെങ്കില്‍ ആമിറിന്റെ മഹാഭാരതം മുകേഷ് അംബാനിയാണെന്ന് പ്രശസ്ത സിനിമാ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തു. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നിലവില്‍ ആമിര്‍. അതിനു ശേഷം താരം മിക്കവാറും മഹാഭാരതത്തിന്റെ കൂടുതല്‍ ജോലികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ആമിറിന്റെ മഹാഭാരതത്തിന് ഔദ്ദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ രണ്ടാമൂഴവുമായി ബന്ധപ്പെടുത്തി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.