LiveTV

Live

Entertainment

ഇരുപത് ദിവസം പിന്നിട്ട് തമിഴ് സിനിമാ സമരം

ഇരുപത് ദിവസം പിന്നിട്ട് തമിഴ് സിനിമാ സമരം
Summary
മാര്‍ച്ച് ഒന്ന് മുതലാണ് തമിഴ്നാട്ടില്‍ സിനിമാ സമരം തുടങ്ങിയത്

തമിഴ് സിനിമാ വ്യവസായത്തെ പ്രതിസന്ധിയാഴ്ത്തിയ സമരം ഇരുപത് ദിവസം പിന്നിടുകയാണ്. തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൌണ്‍സിലും ഡിജിറ്റല്‍ പ്രൊവൈഡര്‍മാരും തമ്മിലുള്ള തര്‍ക്കമാണ് സമരത്തിന് കാരണം. പുതിയ ചിത്രങ്ങളുടെ നിര്‍മാണവും ഒരാഴ്ചയായി തടസപ്പെട്ടിരിക്കുകയാണ്.

മാര്‍ച്ച് ഒന്ന് മുതലാണ് തമിഴ്നാട്ടില്‍ സിനിമാ സമരം തുടങ്ങിയത്. ഡിജിറ്റല്‍ സേവന നിരക്ക് കുറക്കണമെന്ന ഫിലിം പ്രൊഡ്യൂസേഴ്സ് കൌണ്‍സിലിന്റെ ആവശ്യം ഡിജിറ്റല്‍ സേവനദാതാക്കള്‍ അംഗീകരിക്കാക്കതാണ് സമരത്തിലേക്ക് നയിച്ചത്. ഇതേ തുടര്‍ന്നാണ് നിര്‍മാതാക്കളുടെ സംഘടന സമരത്തിലേക്ക് നീങ്ങിയത്. 37 സിനിമളുടെ റിലീസാണ് തടസപ്പെട്ടത്.

16 മുതല്‍ സിനിമാ ഷൂട്ടിങ്ങും നിര്‍ത്തിവെക്കാന്‍ പ്രൊഡ്യൂസേഴ്സ് കൌണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതോടെ അജിത്തുള്‍പ്പെടെയുള്ള താരങ്ങളുടെ സിനിമാ ഷൂട്ടിങ് മുടങ്ങി. എന്നാല്‍ ഇതിനിടയക്ക് വിജയുടെ ദളപതി 62ന് ചിത്രീകരണാനുമതി നല്‍കുകയും ചെയ്തു. ഇത് തമിഴ് സിനിമാ ലോകത്ത് വന്‍ വിവാദമായിരിക്കുയാണ്. വിവാദം ശക്തമായതോടെ പ്രോഡ്യൂസേഴ്സ് കൌണ്‍സില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ചിത്രീകരണം അവസാനഘട്ടത്തിലെത്തിയവയക്ക് ചില ഇളുകള്‍നല്‍കിയിട്ടുണ്ടെന്നും ദളപതി കൂടാതെ മറ്റ് മൂന്ന് ചിത്രങ്ങള്‍ക്ക് കൂടി അനുമത നല്‍കിയിട്ടുണ്ടെന്നും ഫിലിം പ്രൌഡ്യൂസേഴ്സ് കൌണ്‍സില്‍ സെക്രട്ടറി ദുരൈരാജ് വ്യക്തമാക്കി. തമിഴ് സിനിമാ സമരം പിഹരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ മുന്‍ കൈയെടുത്തില്ല. ഇതിനോടം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ തമിഴ് സിനിമാ വ്യവസായത്തിനുണ്ടായിരിക്കുന്നത്.