LiveTV

Live

Entertainment

ആടു തോമയുടെ ലോറിയിലേറി ഭദ്രന്റെ മകന്റെ കല്യാണം

 ആടു തോമയുടെ ലോറിയിലേറി ഭദ്രന്റെ മകന്റെ കല്യാണം
Summary
സ്ഫടികം സിനിമയിലെ അതേ ടാറ്റ 1210 എസ്.ഇ. ലോറിയിലാണ്

സ്ഫടികത്തിലെ ആടുതോമയും ലോറിയേയും മലയാളികള്‍ മറക്കില്ല. ചാക്കോ മാഷ് ചെകുത്താനാക്കിയ തുളസി സ്ഫടികമാക്കിയ ലോറി ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ലോറി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചു. ചിത്രത്തിന്റെ സംവിധായകനായ ഭദ്രന്റെ മകന്റെ കല്യാണത്തിനായിരുന്നു സ്ഫടികം ലോറി വീണ്ടുമെത്തിയത്.

 ആടു തോമയുടെ ലോറിയിലേറി ഭദ്രന്റെ മകന്റെ കല്യാണം

ഭദ്രന്‍ മാട്ടേലിന്റെ മകന്‍ ജെറി ഭദ്രന്റെയും എറണാകുളം കമ്പക്കാലുങ്കല്‍ ഏബ്രഹാമിന്റെ മകള്‍ സൈറയുടെയും വിവാഹത്തിലാണ് സ്ഫടികം ലോറി കഥാപാത്രമായത്. ഞായറാഴ്ച പാലാ കത്തീഡ്രലില്‍ നടന്ന വിവാഹത്തിനുശേഷം പാലാ സെന്റ് തോമസ് കോളജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുക്കാന്‍ വധൂവരന്മാര്‍ എത്തിയത് സ്ഫടികം സിനിമയിലെ അതേ ടാറ്റ 1210 എസ്.ഇ. ലോറിയിലാണ്. എന്തായാലും ലോറിയും കല്യാണവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.