LiveTV

Live

Entertainment

ലളിതം 50: കെപിഎസി ലളിതയ്ക്ക് ആദരവുമായി സാംസ്കാരിക സൌഹൃദ കൂട്ടായ്മ

ലളിതം 50: കെപിഎസി ലളിതയ്ക്ക് ആദരവുമായി സാംസ്കാരിക സൌഹൃദ കൂട്ടായ്മ
Summary
മഞ്ജു വാര്യരും സംയുക്താ വര്‍മയും ചേര്‍ന്ന് സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

മലയാള സിനിമയില്‍ അന്‍പത് വര്‍ഷം പിന്നിടുന്ന കെപിഎസി ലളിതക്ക് ആദരവുമായി സിനിമാ സാംസ്കാരിക സൌഹൃദ കൂട്ടായ്മ. ലളിതം 50 എന്ന പേരില്‍ ഈ മാസം 11ന് തൃശ്ശൂരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നടിമാരായ മഞ്ജു വാര്യരും സംയുക്താ വര്‍മയും ചേര്‍ന്ന് സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.


സിനിമയിൽ അൻപത് വർഷം പൂർത്തിയാക്കുന്ന കെപിഎസി ലളിതയെ തൃശൂർ ആദരിക്കുന്നു..ലളിതം 50 എന്ന പേരിട്ടിരിക്കുന്ന ആഘോഷ പരിപാടി ഈ മാസം പതിനൊന്നിന് തൃശൂരിൽ നടക്കും. പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നടിമാരായ മഞ്ജു വാര്യരും സംയുക്താ വർമ്മയും ചേർന്ന് നിർവ്വഹിച്ചു. നടൻ ഇർഷാദ്, സാദിഖ് സംവിധായകൻ പത്മകുമാർ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി. ആദരവിൽ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പത്ത് വനിതകളെ ആദരിക്കും.