LiveTV

Live

Entertainment

പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി മമ്മൂട്ടി 

പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി മമ്മൂട്ടി 
Summary
നടി പാര്‍വ്വതിക്ക് എതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി മമ്മൂട്ടി.

നടി പാര്‍വ്വതിക്ക് എതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി മമ്മൂട്ടി. തനിക്ക് വേണ്ടി പ്രതികരിക്കാനോ പ്രതിരോധി ക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ് അഭിപ്രായ സ്വാതന്ത്ര്യം. വിവാദത്തിന്‍റെ പുറകെ പോകാറില്ല. നമ്മുക്ക് വേണ്ടത് അർത്ഥവത്തായ സംവാദങ്ങളാണ് എന്നും നടന്‍ പറഞ്ഞു.

പാർവതി തന്നെ ഇക്കാര്യം തന്നെ അറിയിച്ചരുന്നു.ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെ പോലുളള ആൾക്കാരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചി‍ഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാൻ പാർവതിയെ അന്ന് തന്നെ ആശ്വസിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതു കൊണ്ട് പല കാര്യങ്ങളും ശ്രദ്ധയിൽ പെട്ടില്ലെന്നും മമ്മൂട്ടി വിശദീകരിച്ചു. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പാര്‍വതി പ്രതികരിച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ നടിയെ വിമര്‍ശിച്ചും മോശം ഭാഷയില്‍ പ്രതികരണം രേഖപ്പെടുത്തിയും മമ്മൂട്ടി ആരാധകരുടെ കമന്റുകള്‍ പ്രവഹിച്ചു. ഇതില്‍ പാര്‍വതി പൊലീസില്‍ പരാതി നല്‍കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാദങ്ങള്‍ ഒരു ഭാഗത്ത് പടരുമ്പോഴും മമ്മൂട്ടിയുടെ പ്രതികരണം വന്നിരുന്നില്ല. ഒടുവില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി വിവാദങ്ങളോട് പ്രതികരിച്ചത്.