LiveTV

Live

Entertainment

'കലയെ തിരിച്ചറിയുക’; കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റിവെല്‍ സമാപിച്ചു

'കലയെ തിരിച്ചറിയുക’; കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റിവെല്‍ സമാപിച്ചു
Summary
ഡിസംബര്‍ 8 മുതല്‍ 11വരെ അനന്തപുരി മറ്റൊരു ചലച്ചിത്ര മേളക്ക് കൂടി സാക്ഷ്യം വഹിച്ചു, കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റ് 2017.

22ആമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സ്വപ്നങ്ങള്‍ സിനിമയിലൂടെ കാണാനെത്തിയ സിനിമ പ്രേമികള്‍ക്ക് ഇക്കഴിഞ്ഞ നാല് ദിവസങ്ങള്‍ ഇരട്ടി മധുരമുള്ളതായിരുന്നു. ഡിസംബര്‍ 8 മുതല്‍ 11വരെ അനന്തപുരി മറ്റൊരു ചലച്ചിത്ര മേളക്ക് കൂടി സാക്ഷ്യം വഹിച്ചു, കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റ് 2017. ഇന്ന് തിരശീല വീണ കെ.ഐ.എഫ്.എഫ് മുന്നില്‍ വയ്ക്കുന്ന രാഷ്ട്രീയം ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രസക്തിയേറിയതാണ്.

'കലയെ തിരിച്ചറിയുക’; കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റിവെല്‍ സമാപിച്ചു

'കലയെ തിരിച്ചറിയുക എന്നതാണ് കിഫിന്റെ രാഷ്ട്രീയം. ഇന്ന് എന്താണോ ഉള്ളത്, അതിനെ ഇന്ന് തന്നെ തിരിച്ചറിയണം. 'കിഫിന്റെ സെക്രട്ടറിയും വിവാദ സിനിമ എസ് ദുര്‍ഗ്ഗയുടെ സംവിധായകനായുമായ സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു. ഐ.എഫ്.എഫ്.കെ അതിന്റെ 22ആം വയസ്സിലാണ്. പക്ഷെ, 8വര്‍ഷം മുന്‍പ് എങ്ങിനെയാണോ, അത് പോലെ തന്നെയാണ് ഐ.എഫ്.എഫ്.കെ ഇന്നും. നല്ല സിനിമകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. തിരസ്‌കരിക്കപ്പെട്ടു പോവുന്ന നല്ല സ്വതന്ത്ര സിനിമകള്‍ക്ക് ഒരു വേദി എന്നതിലുപരി ഐ.എഫ്.എഫ്.കെ പോലുള്ള രാജ്യാന്തര ചലചിത്ര മേളകളിലെ വ്യക്തി രാഷ്ട്രീയങ്ങള്‍ക്കിരയാവുന്ന നല്ല സിനിമകളുടെ പ്രതിഷേധം കൂടിയാണ് കിഫ്.'സനല്‍ കുമാര്‍ കൂട്ടി ചേര്‍ത്തു.

'കലയെ തിരിച്ചറിയുക’; കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റിവെല്‍ സമാപിച്ചു

രാജ്യാന്തര ചലചിത്ര മേളകളില്‍ അവഗണന നേരിട്ട 14 ഫീച്ചര്‍ സിനിമകളും 4 ഡോക്യുമെന്ററികളും 6 വെര്‍ച്യുവല്‍ റിയാലിറ്റി ചിത്രങ്ങളുമാണ് കിഫില്‍ 4 ദിവസങ്ങളായിലായി പ്രദര്‍ശിപ്പിച്ചത്. നരണിപുഴ ഷാനവാസ് സംവിധാനം ചെയ്ത 'കരി'യാണു ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. ഗീത മോഹന്‍ദാസിനെ ദേശിയ പുരസ്‌കാരത്തിന് അര്‍ഹയാക്കിയ'ലയേഴ്‌സ് ഡയസ്'ന്റെ പ്രദര്‍ശനത്തോടെയായിരുന്നു കാഴ്ച ഇന്റി ചലച്ചിത്രമേള സമാപിച്ചത്.

'കലയെ തിരിച്ചറിയുക’; കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റിവെല്‍ സമാപിച്ചു

ഇന്റി ഫിലിം ഫെസ്റ്റ് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ്‌സ് കൊണ്ടും കിഫിനെ അനുക്കൂലിക്കുന്നവര്‍ കൊണ്ടും സമ്പന്നമായിരുന്നു. പത്മകുമാര്‍ നരസിംഹമൂര്‍ത്തി സംവിധാനം ചെയ്ത 'എ ബില്യണ്‍ കളര്‍ സ്‌റ്റോറി' എന്ന ഫീചര്‍ ഫിലിം, അരവിന്ദ് കെജ്‍രിവാളിന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച 'ഇന്‍ സിഗിനിഫിക്കേഷന്‍ മാന്‍ 'എന്ന ഡോക്യുമെന്ററി ശ്രദ്ധയാകര്‍ഷിച്ചു. ജാതി വ്യവസ്ഥകളെ പ്രമേയമാക്കി ഷാനവാസ് നരിപ്പുഴ സംവിധാനം ചെയ്ത കരി, ഷര്‍മാ ബഹൂറിന്റെ ബരാന്‍പാക്കി, പുഷ്‌പേന്ദ്ര സിംഗിന്റെ ആശ്വത്മാ തുടങ്ങി മേള വ്യത്യസ്തവും വിമര്‍ശനാത്മകമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളാല്‍ സമ്പന്നമായിരുന്നു.

'കലയെ തിരിച്ചറിയുക’; കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റിവെല്‍ സമാപിച്ചു

സമാന്തര സിനിമകളുടെ ഭാവിയില്‍ സങ്കീര്‍ണതകളേറുമ്പോള്‍ അതിനുള്ള ഒരു ബദല്‍ വഴി കൂടിയാണ് സമാന്തര ചലച്ചിത്രമേളകളെന്നാണ് കിഫ് മുന്നോട്ടു വയ്ക്കുന്ന ആശയം. സിനിമയെ കുത്തകവത്കരിക്കാന്‍ ശ്രമിക്കുന്ന, ഗുരുക്കന്മാരെന്ന് സ്വയം തെറ്റിദ്ധരിക്കപ്പെടുന്ന വരേണ്യ സ്വഭാവമുള്ള വ്യക്തികള്‍ക്കുള്ള മറുപടിയാണ് കിഫ് എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. അതിനെ ശരി വയ്ക്കുന്നതുമായിയിരുന്നു സിനിമാ പ്രേമികള്‍ കിഫിന് നല്‍കിയ സ്വീകരണം.