LiveTV

Live

Entertainment

ഡെമി ലെ നെല്‍ പീറ്റേഴ്‍സ് വിശ്വസുന്ദരി

ഡെമി ലെ നെല്‍ പീറ്റേഴ്‍സ് വിശ്വസുന്ദരി
Summary
91 പേരെ പിന്തള്ളിയാണ് ഡെമി ലെയുടെ നേട്ടം. ഇന്ത്യയുടെ ശ്രദ്ധ ശശിധറിന് അവസാന പതിനാറില്‍ പോലും ഇടംനേടാനായില്ല.

ഈ വര്‍ഷത്തെ വിശ്വസുന്ദരി പട്ടം ദക്ഷിണാഫ്രിക്കയുടെ ഡെമി ലെ നെല്‍ പീറ്റേഴ്സിന്. 91 പേരെ പിന്തള്ളിയാണ് ഡെമി ലെയുടെ നേട്ടം. ഇന്ത്യയുടെ ശ്രദ്ധ ശശിധറിന് അവസാന പതിനാറില്‍ പോലും ഇടംനേടാനായില്ല.

ഡെമി ലെ നെല്‍ പീറ്റേഴ്‍സ് വിശ്വസുന്ദരി

91 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളെ മറികടന്നാണ് 22കാരിയായ ഡെമി ലെ നെല്‍ പീറ്റേഴ്സ് വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയത്. അഭിമാനം നല്‍കുന്ന നിങ്ങളിലെ ഗുണം എന്താണെന്നും വിശ്വസുന്ദരിയായാല്‍ ആ ഗുണം എങ്ങനെ പ്രയോജനപ്പെടുത്തുമെന്നുമുള്ള ജൂറിയുടെ ചോദ്യത്തിന് നല്‍കിയ ഉത്തരമാണ് ഡെമി ലെ നെല്‍ പീറ്റേഴ്സിനെ വിശ്വസുന്ദരി പട്ടത്തിന് അര്‍ഹയാക്കിയത്.

എംബിഎ ബിരുദധാരിയാണ് 22കാരിയായ ഡെമി ലെ. 39 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്കയെ വിശ്വസുന്ദരി പട്ടം തേടിയെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡെമി ലെ. 1978ല്‍ മാര്‍ഗരറ്റ് ഗാര്‍ഡിനറാണ് ഇതിന് മുന്‍പ് ദക്ഷിണാഫ്രിക്കായി വിശ്വസുന്ദരി പട്ടം നേടിയത്. കൊളംബിയയുടെ ലോറ ഗോണ്‍സാലസ് ഫസ്റ്റ് റണ്ണര്‍ അപ്പ്. ജമൈക്കയുടെ ഡേവിന ബെനറ്റ് മൂന്നാമതെത്തി. ഇന്ത്യയുടെ ശ്രദ്ധ ശശിധറിന് അവസാന പതിനാറില്‍ പോലും ഇടംപിടിക്കാനായില്ല. അമേരിക്കയിലെ ലാസ് വെഗാസിലായിരുന്നു മത്സരം.