LiveTV

Live

Entertainment

ആസ്വാദകര്‍ക്ക് ഹരം പകര്‍ന്ന് മൈലാഞ്ചിക്കാറ്റ് മെഗാ മ്യൂസിക് ഫ്യൂഷന്‍ ഷോ

ആസ്വാദകര്‍ക്ക് ഹരം പകര്‍ന്ന് മൈലാഞ്ചിക്കാറ്റ് മെഗാ മ്യൂസിക് ഫ്യൂഷന്‍ ഷോ
Summary
മീഡിയാവണ്‍ മഞ്ചേരിയില്‍ സംഘടിപ്പിച്ച മൈലാഞ്ചിക്കാറ്റ് മെഗാ മ്യൂസിക് ഫ്യൂഷന്‍ ഷോ ആസ്വാദകര്‍ക്ക് ഹരം പകര്‍ന്നു

മീഡിയാവണ്‍ മഞ്ചേരിയില്‍ സംഘടിപ്പിച്ച മൈലാഞ്ചിക്കാറ്റ് മെഗാ മ്യൂസിക് ഫ്യൂഷന്‍ ഷോ ആസ്വാദകര്‍ക്ക് ഹരം പകര്‍ന്നു. ഗായിക രഹനയും പതിനാലാം രാവിലൂടെ ശ്രദ്ധേയരായ ഒരു സംഘം യുവഗായകരുമാണ് പരിപാടി അവതരിപ്പിച്ചത്. മൈലാഞ്ചിക്കാറ്റ് മെഗാ മ്യൂസിക് ഷോ ആസ്വദിക്കാന്‍ മഞ്ചേരി ബോയ്സ് ഹൈസ്കൂള്‍ ഗ്രൌണ്ടിലേക്ക് ജനസാഗരം ഒഴുകിയെത്തി. എം ഉമ്മര്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മീഡിയാവണ്‍ സിഇഒ എം അബ്ദുല്‍ മജീദ്, സീനത്ത് വെഡ്ഡിംഗ് മാള്‍ സിഎംഡി അബ്ദുറഷീദ്, സുമിക്സ് കിഡ് സ് വെയര് എം ഡി ബീന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് ഗായിക രഹന നയിച്ച വ്യത്യസ്തമായ മ്യൂസിക് ഷോ . പതിനാലാം രാവിലൂടെ ശ്രദ്ധേയരായ യുവഗായകരും ആസ്വാദകര്‍ക്ക് ആവേശം പകര്‍ന്നു. മൂന്നര മണിക്കൂര്‍ നീണ്ട മ്യൂസിക് ഷോ മഞ്ചേരിക്കാര്‍ക്ക് പുതിയ അനുഭവമായി മാറി.