LiveTV

Live

Entertainment

പറവ പൊളിയാണ്, പിള്ളേരെല്ലാം കൂടെ ചുമ്മാ പൊളിച്ചടുക്കിയിട്ടുണ്ട്: മാല പാര്‍വ്വതി

 പറവ പൊളിയാണ്, പിള്ളേരെല്ലാം കൂടെ ചുമ്മാ പൊളിച്ചടുക്കിയിട്ടുണ്ട്: മാല പാര്‍വ്വതി
Summary
2 മണിക്കൂർ 27 മിനിറ്റിൽ അവരുടെ ലോകത്തേക്കുള്ള ജാലകം സൗബിൻ അടച്ച് കളഞ്ഞു

സൌബീന്റെ പറവ ഇന്നലെ തിയറ്ററുകളില്‍ പറന്നുയര്‍ന്നു. മികച്ച അഭിപ്രായമാണ് സൌബീന്റെ ആദ്യസംവിധാന സംരഭത്തെക്കുറിച്ചുള്ളത്. കൊച്ചിയുടെ ഇതുവരെ കാണാത്ത കാഴ്ചകളാണ് പറവയിലൂടെ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. സിനിമാരംഗത്തുള്ളവരും പ്രേക്ഷകരും പറവയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു എന്നതിന് തെളിവാണ് സോഷ്യല്‍ മീഡിയയിലെ പറവയെഴുത്തുകള്‍. പറവ മികച്ചൊരു സിനിമയാണെന്ന് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാല പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. പറവ പൊളിയാണെന്നും പിള്ളരേല്ലാം കൂടി പൊളിച്ചടുക്കിയിട്ടുണ്ടെന്നും പാര്‍വ്വതി കുറിക്കുന്നു.

 പറവ പൊളിയാണ്, പിള്ളേരെല്ലാം കൂടെ ചുമ്മാ പൊളിച്ചടുക്കിയിട്ടുണ്ട്: മാല പാര്‍വ്വതി

പാര്‍വ്വതിയുടെ പോസ്റ്റ് വായിക്കാം

പറവ കണ്ടു. ഇന്നലെ രാത്രി തന്നെ fb യിൽ ഒരു കമൻറുമിട്ടു. നേരം വെളുത്തിട്ടും ഉച്ചയാകാറായിട്ടും ഇച്ചാപ്പിയും(Amal Shah) ഹസീബും (Govinel Pai) മനസ്സിൽ നിന്ന് മായുന്നില്ല. ഇച്ചാപ്പിയും ഉമ്മയും, ഇച്ചാപ്പിയുടെ ഒമ്പതാം ക്ലാസ്സിലെ ടീച്ചറും, സുറുമിയും സുറുമിയുടെ ഇടവും വലവും കാവൽ നിൽക്കുന്ന കൂട്ടുകാരികളും, ,Six four മട്ടാഞ്ചേരി ടീമും. ഇവരോടൊപ്പം സമയം ചിലവഴിച്ച് മതിയായില്ല. 2 മണിക്കൂർ 27 മിനിറ്റിൽ അവരുടെ ലോകത്തേക്കുള്ള ജാലകം സൗബിൻ അടച്ച് കളഞ്ഞു. മതി കണ്ടത് എന്ന് പറഞ്ഞത് പോലെ! കണ്ട് മതിയായില്ല. ഇനിയും ജീവിക്കണം അവരുടെ ലോകത്തിൽ.

സൗബിൻ.. "ഈ പറവ പൊളിയാണ്". പിള്ളേരെല്ലാം കൂടെ ചുമ്മാ പൊളിച്ചടുക്കിയിട്ടുണ്ട്. ലിറ്റിൽ സ്വയമ്പേ നീ ലിറ്റിൽ അല്ല ബിഗ് സ്വയമ്പാണ്. സിനിമയിൽ Sync Sound മാത്രമേ ചെയ്യാവു എന്ന് ഈ സിനിമ കണ്ടപ്പോ ഒന്നും കൂടെ ബോദ്ധ്യപ്പെട്ടു.എസിറ്റിംഗും ( പ്രവീൺ പ്രഭാകർ) ആർട്ടും സൗണ്ടും എന്ന് വേണ്ട എല്ലാം കലക്കി.DQ.. Shane Nigam, Siddique Shine Tom Chacko ,Sreenath Bhas,i Srinda ,Harisree Ashokan ,Indrans, Jaffar Idukki തുടങ്ങി അവസാനം പട്ടികുട്ടിയെ കെട്ടിപ്പിടിച്ചുമ്മ കൊടുത്ത ആ അമ്മ വരെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. Thank you Soubin. Thank you Anvar Rasheed. Brilliant movie IMDB Rating 8.9/10.