മകന് ഇറ്റലിയില്‍ മോഷണത്തിനിരയായെന്ന സുഹാസിനിയുടെ ട്വീറ്റിന് പിന്നാലെ സഹായമെത്തി
സംവിധായകന് മണിരത്നത്തിന്റെയും നടി സുഹാസിനിയുടെയും മകന് നന്ദന് ഇറ്റലിയില്‍ വെച്ച് മോഷണത്തിനിരയായി. മകന് സഹായം തേടിക്കൊണ്ടുള്ള സുഹാസിനിയുടെ ട്വീറ്റിനു പിന്നാലെ സഹായമെത്തി.
ഇന്നലെയായിരുന്നു സംഭവം. "വെനീസ് വിമാനത്താവളത്തിന് സമീപം ആരെങ്കിലുമുണ്ടോ? ബെലുനോയില്‍ വെച്ച് ഞങ്ങളുടെ മകന് മോഷണത്തിനിരയായി. അവനെ വിമാനത്താവളത്തിലെത്താന്‍ ആരെങ്കിലും സഹായിക്കുമോ? എന്നായിരുന്നു സുഹാസിനിയുടെ ആദ്യ ട്വീറ്റ്. ഉടന്‍ തന്നെ നിരവധി പേര് റീട്വീറ്റ് ചെയ്തു.
തുടര്‍ന്ന് മകന് കൃത്യമായി വെനീസില്‍ എവിടെയാണെന്ന വിവരം സുഹാസിനി തുടര്‍ന്ന് ട്വീറ്റ് ചെയ്തു. മകന്റെ ഫോണിലെ ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ പിന്നെ ബന്ധപ്പെടാന്‍ സാധിക്കില്ല എന്നതിനാല്‍ സഹായിക്കാന്‍ കഴിയാത്തവര്‍ മകനെ വിളിക്കരുതെന്നും സുഹാസിനി അഭ്യാര്‍ത്ഥിച്ചു.
മകന് സുരക്ഷിതനായി ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തുവെന്ന് ഇന്നലെ രാത്രിയില്‍ സുഹാസിനി ട്വീറ്റ് ചെയ്തു. സഹായിച്ചവരെ നന്ദിയും അറിയിച്ചു.