LiveTV

Live

Entertainment

താരങ്ങളെ കണ്ടപ്പോള്‍ പൂജാരിയുടെ ശ്രദ്ധ സെല്‍ഫിയില്‍, ഒടുവില്‍ ജയാ ബച്ചന്റെ വക ശകാരവും

താരങ്ങളെ കണ്ടപ്പോള്‍ പൂജാരിയുടെ ശ്രദ്ധ സെല്‍ഫിയില്‍, ഒടുവില്‍ ജയാ ബച്ചന്റെ വക ശകാരവും
Summary
ഹേമമാലിനിയുടെ മകള്‍ ഇഷാ ഡിയോളിന്റെ ബേബി ഷവര്‍ ചടങ്ങിനിടെയായിരുന്നു സംഭവം

സിനിമാ താരങ്ങളെ കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോകും. ഇപ്പോഴത്തെ ട്രന്‍ഡ് വച്ച് നോക്കിയാല്‍ പിന്നെ സെല്‍ഫി എടുക്കലിലാകും ശ്രദ്ധ. പക്ഷേ ഈ സെല്‍ഫി ഭ്രാന്ത് പൂജാരിക്കാണെങ്കിലോ..കുറച്ചു കടന്ന കയ്യായി പോകും അല്ലേ. പൂജ നിര്‍ത്തി വച്ച് സെല്‍ഫി എടുത്ത പൂജാരിയുടെ കഥ ബോളിവുഡില്‍ നിന്നാണ്. ഒടുവില്‍ പൂജാരിക്ക് കണക്കിന് കിട്ടുകയും ചെയ്തു. നടിയും ബിഗ്ബിയുടെ ഭാര്യയുമായ ജയ ബച്ചനായിരുന്നു പൂജാരിയെ ശകാരിച്ചത്.

താരങ്ങളെ കണ്ടപ്പോള്‍ പൂജാരിയുടെ ശ്രദ്ധ സെല്‍ഫിയില്‍, ഒടുവില്‍ ജയാ ബച്ചന്റെ വക ശകാരവും

ഹേമമാലിനിയുടെ മകള്‍ ഇഷാ ഡിയോളിന്റെ ബേബി ഷവര്‍ ചടങ്ങിനിടെയായിരുന്നു സംഭവം. ബേബി ഷവറിന് ജയ ബച്ചനും ഹേമ മാലിനിയും അടക്കം ബോളിവുഡിലെ വന്‍താരനിര തന്നെയുണ്ടായിരുന്നു. ഇത്രയും താരങ്ങളെ ഒന്നിച്ച് കണ്ടപ്പോള്‍ പൂജാരിയുടെ നിയന്ത്രണം വിട്ടു. കക്ഷി പൂജ നിര്‍ത്തി വച്ച് സുന്ദരിമാരോടൊപ്പം സെല്‍ഫി എടുക്കുന്നതിലായി ശ്രദ്ധ. ഇതു കണ്ട ജയാ ബച്ചന് ദേഷ്യമടക്കാനായില്ല. ആദ്യം പൂജയില്‍ ശ്രദ്ധിക്കൂ എന്ന് പറഞ്ഞ് ജയ പൊട്ടിത്തെറിച്ചു. കൂടി നിന്നവര്‍ക്ക് ഇത് കണ്ട് ചിരിയടക്കാനായില്ല, ജയാജി അയാളെ തല്ലിയില്ലെന്നെയുള്ളൂ എന്നൊരു കമന്റും പാസാക്കി.

താരങ്ങളെ കണ്ടപ്പോള്‍ പൂജാരിയുടെ ശ്രദ്ധ സെല്‍ഫിയില്‍, ഒടുവില്‍ ജയാ ബച്ചന്റെ വക ശകാരവും



ജയയുടെ ദേഷ്യം ബി ടൌണില്‍ കുപ്രസിദ്ധമാണ്. മുന്‍പ് മരുമകള്‍ ഐശ്വര്യയെ ഐഷ് എന്നു വിളിച്ചതിന് ഒരു മാധ്യമപ്രവര്‍ത്തകനെ ശകാരിച്ചിരുന്നു ജയ. അവള്‍ നിങ്ങളുടെ സഹപാഠിയാണോ? മര്യാദയ്ക്ക് പേരു വിളിക്കൂ എന്നായിരുന്നു ജയ ആവശ്യപ്പെട്ടത്. ഹൈദരാബാദില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ തന്നോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനോടും ജയ ദേഷ്യപ്പെട്ടിരുന്നു.