LiveTV

Live

Entertainment

മഞ്ജു വാര്യരുടെ ആ ആരാധിക ആരാണെന്ന് അറിയാമോ ? അവരും ഒരു താരമാണ്...

മഞ്ജു വാര്യരുടെ ആ ആരാധിക ആരാണെന്ന് അറിയാമോ ? അവരും ഒരു താരമാണ്...
Summary
ആ അമ്മയ്ക്ക് ഇനിയും ഏറെ പറയാനുമുണ്ട്. മഞ്ജുവിനെ ഒരിക്കല്‍ കൂടി കാണണമെന്നുമുണ്ട്.

മഞ്ജുവാര്യരെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ച ആ ആരാധിക ആരെന്നറിയേണ്ടെ ? അവരും ഒരു താരമാണ്. ശബ്ദത്തിലൂടെ ആരാധകരുടെ മനസില്‍ കയറിപ്പറ്റിയ താരം. കോഴിക്കോട് ആകാശവാണി നിലയത്തിലെ സജീവസാന്നിധ്യം. മീഡിയവണ്‍ വാര്‍ത്ത ഷെയര്‍ ചെയ്ത് മഞ്ജുവാര്യര്‍ പറഞ്ഞത് ശരിയാണ്. ആ അമ്മയ്ക്ക് ഇനിയും ഏറെ പറയാനുമുണ്ട്. മഞ്ജുവിനെ ഒരിക്കല്‍ കൂടി കാണണമെന്നുമുണ്ട്.

മഞ്ജു വാര്യരുടെ ആ ആരാധിക ആരാണെന്ന് അറിയാമോ ? അവരും ഒരു താരമാണ്...

മഞ്ജുവിനോടുള്ള തന്റെ സ്നേഹ പ്രകടനം വൈറലായതൊന്നും ഈ അമ്മ അറിഞ്ഞിട്ടില്ല. മഞ്ജുവിനോടുള്ള സ്നേഹം അത് മാത്രമാണ് ഉള്ളില്‍. അതിനായി പരിപാടിക്കും മണിക്കൂറുകള്‍ മുന്നേ വേദിയിലെത്തിയിരുന്നു ഇവര്‍. സല്ലാപം മുതലുള്ള മഞ്ജുവിന്റെ സിനിമകളെല്ലാം കാണാപാഠം. പുതിയ സിനിമകളൊന്നും കണ്ടിട്ടില്ലെങ്കിലും ഇന്നും മഞ്ജുവാണ് ഇഷ്ടതാരം. ചില്ലറക്കാരിയല്ല ഈ ആരാധിക. ഒന്നു സമ്മതം മൂളിയിരുന്നിരുന്നെങ്കില്‍ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുമായിരുന്നു ഇവര്‍. രാമുകാര്യാട്ട് ചെമ്മീനിലെ കറുത്തമ്മയുടെ റോളിലേക്ക് ആദ്യം വിളിച്ചത് ബീഗം റാബിയയെ. യാഥാസ്ഥിക എതിര്‍പ്പുകളെ തുടര്‍ന്ന് ആ അവസരം വേണ്ടെന്ന് വെച്ചു. തുടക്കം കെടിയുടെ നാടകങ്ങളിലൂടെ ആയിരുന്നെങ്കിലും പിന്നീട് ആകാശവാണിയിലേക്ക്. ആ ശബ്ദസാന്നിധ്യം ഇന്നും തുടരുന്നു.