LiveTV

Live

Entertainment

യു ട്യൂബില്‍ തരംഗമായി ജിമിക്കി പാട്ട്; ഇതുവരെ കണ്ടത് രണ്ട് ദശലക്ഷം പേര്‍

യു ട്യൂബില്‍ തരംഗമായി ജിമിക്കി പാട്ട്; ഇതുവരെ കണ്ടത് രണ്ട് ദശലക്ഷം പേര്‍
Summary
പാട്ട് പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയുമാണ്

താളമിടാത്തവരും ഒന്നു താളമിട്ടു പോകും ഈ പാട്ടുകേട്ടാല്‍, പോരാത്തതിന് ഒരു ചുവടു കൂടി വയ്ക്കാന്‍ തോന്നും. വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി പാട്ട് ആസ്വാദകരുടെ കണ്ണിനെയും കാതിനെയും കീഴക്കിക്കൊണ്ടിരിക്കുകയാണ്. പാട്ട് യു ട്യൂബിലിട്ടതേ ഓര്‍മ്മയുള്ളൂ..പിന്നെയൊരു കയറ്റമായിരുന്നു, അഞ്ച് ദിവസം കൊണ്ട് രണ്ട് ദശലക്ഷത്തിലധികം പേരാണ് പാട്ട് കണ്ടത്.

യു ട്യൂബില്‍ തരംഗമായി ജിമിക്കി പാട്ട്; ഇതുവരെ കണ്ടത് രണ്ട് ദശലക്ഷം പേര്‍

എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയുമാണ്. ഷാന്‍ റഹ്മാനാണ് സംഗീതം. അങ്കമാലി ഡയറീസ് ഫെയിം അപ്പാനി രവിയും സംവിധായകന്‍ ജൂഡ് ആന്റണിയും തകര്‍ത്താടിയിട്ടുണ്ട് പാട്ടില്‍.

മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വെളിപാടിന്റെ പുസ്തകം. അന്ന രേഷ്മ രാജന്‍, സലിം കുമാര്‍, അനൂപ് മേനോന്‍, സ്നേഹ ശ്രീകുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും.