LiveTV

Live

Entertainment

എന്നെ ചോദ്യം ചെയ്തിട്ടില്ല, അന്വേഷിച്ച ശേഷം വാര്‍ത്ത നല്‍കൂയെന്ന് ഹണിബീ ടുവിന്റെ മേക്കപ്പ്മാന്‍

 എന്നെ ചോദ്യം ചെയ്തിട്ടില്ല, അന്വേഷിച്ച ശേഷം വാര്‍ത്ത നല്‍കൂയെന്ന് ഹണിബീ ടുവിന്റെ മേക്കപ്പ്മാന്‍
Summary
വാര്‍ത്ത മൂലം താന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചെറുതല്ലെന്നും റോഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഹണി ബീ ടു സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ നടി നല്‍കിയ പരാതിയില്‍ സിനിമയുടെ മേക്കപ്പ് മാനെ ചോദ്യം ചെയ്തെന്ന വാര്‍ത്ത തെറ്റാണെന്ന് സിനിമയുടെ മേക്ക് അപ്പ് മാന്‍ ആയിരുന്ന റോഷന്‍ എന്‍ജി. ഹണി ബീ ടൂ മേക്കപ്പ് മാനെ ചോദ്യം ചെയ്തെന്ന വാര്‍ത്ത മൂലം താന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചെറുതല്ലെന്നും റോഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 എന്നെ ചോദ്യം ചെയ്തിട്ടില്ല, അന്വേഷിച്ച ശേഷം വാര്‍ത്ത നല്‍കൂയെന്ന് ഹണിബീ ടുവിന്റെ മേക്കപ്പ്മാന്‍

വ്യക്തമായ വിവരങ്ങള്‍ അന്വേഷിച്ച ശേഷം വാര്‍ത്ത നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ നടിക്ക് സെറ്റില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മേക്കപ്പ് മാന്‍ മൊഴി നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍. മികച്ച മേക്കപ്പമാനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള ആളാണ് റോഷന്‍. നടിയുടെ സമ്മതമില്ലാതെ ബോഡി ഡബിള്‍ ഉപയോഗിച്ച് ചിത്രീകരിച്ചെന്നും ഈ രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയെന്നുമായിരുന്നു പരാതി.