LiveTV

Live

Entertainment

ഫോട്ടോഗ്രാഫറിലെ ആദിവാസി ബാലന്‍ നായകനാകുന്നു

ഫോട്ടോഗ്രാഫറിലെ ആദിവാസി ബാലന്‍ നായകനാകുന്നു
Summary
ഡോക്ടേഴ്‌സ് ഡിലമ നിര്‍മിക്കുന്ന പ്രഥമ ഫീച്ചര്‍ സിനിമയായ ഉടലാഴത്തിലൂടെയാണു മണി സിനിമയിലേക്കു രണ്ടാമതു ചുവടുവയ്ക്കുന്നത്

ചെല്ലം ചാടി നടക്കണ പുല്‍ച്ചാടി..എന്ന പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ മോഹന്‍ലാലിനൊപ്പം ഓര്‍മ്മയിലേക്കെത്തുന്ന മറ്റൊരു മുഖം കൂടിയുണ്ട്. ചുരുളന്‍ മുടിക്കാരനായ ബാലതാരം മണിയുടേത്. ആദ്യ ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരം നേടിയ മണി നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിച്ച ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഡോക്ടേഴ്‌സ് ഡിലമ നിര്‍മിക്കുന്ന പ്രഥമ ഫീച്ചര്‍ സിനിമയായ ഉടലാഴത്തിലൂടെയാണു മണി സിനിമയിലേക്കു രണ്ടാമതു ചുവടുവയ്ക്കുന്നത്.

ഫോട്ടോഗ്രാഫറിലെ ആദിവാസി ബാലന്‍ നായകനാകുന്നു

നിലനില്‍പ്പുതന്നെ ചോദ്യചിഹ്നമായ ആറു നാടന്‍ കോളനിയിലെ ഭിന്നലിംഗക്കാരനായ 24 വയസുള്ള യുവാവായ ഗുളികന്റെ കഥയാണ് ഉടലാഴം പറയുന്നത്. ഉപജീവനത്തിനായി അട്ടയെ പിടിച്ചു ജീവിക്കുന്ന യുവാവു പുതിയ ജോലിക്കായി ശ്രമിക്കുമ്പോള്‍ സമൂഹത്തിന്റെ പെരുമാറ്റമാണു പ്രമേയം. പ്രകൃതി, വന്യജീവികള്‍, ആദിവാസികള്‍, പൊതുസമൂഹം എന്നിവയുടെ കാന്‍വാസിലാണു സംവിധായകനും തിരക്കഥാകൃത്തുമായ ഉണ്ണിക്കൃഷ്ണന്‍ ആവള, ഉടലാഴം ഒരുക്കുന്നത്. ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍ എന്നിവരും അഭിനയിക്കുന്നു. അനുമോളാണു നായിക. ബിജിബാല്‍ പശ്ചാത്തല സംഗീതവും സിതാര, മിഥുന്‍ ജയരാജ് എന്നിവര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

2006ലാണ് രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തില്‍ ഫോട്ടോഗ്രാഫര്‍ പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍ ഡിജോ ജോണ്‍, ജോയ് ജോണ്‍ എന്നീ കാഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വന്‍പരാജയമായിരുന്നു. ലാലിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മണിയായിരുന്നു. പിന്നീട് മണിക്ക് സിനിമയില്‍ അവസരങ്ങളൊന്നും ലഭിച്ചില്ല. വിവാഹിതനായി കൂടുംബമായി കഴിയുകയാണ് മണിയിപ്പോള്‍.