LiveTV

Live

Entertainment

സാജന്‍ പള്ളുരുത്തി ഇവിടെ ജീവനോടെയുണ്ട്, വ്യാജ വാര്‍ത്തക്കെതിരെ താരം രംഗത്ത്

 സാജന്‍ പള്ളുരുത്തി ഇവിടെ ജീവനോടെയുണ്ട്, വ്യാജ വാര്‍ത്തക്കെതിരെ താരം രംഗത്ത്
Summary
സിനിമയുമായി ബന്ധപ്പെട്ട ചില ഫേസ്ബുക്ക് പേജുകള്‍ ഫോട്ടോ സഹിതം യഥാര്‍ത്ഥ വാര്‍ത്ത കൊടുത്തപ്പോഴാണ് പലര്‍ക്കും സത്യം മനസിലാകുന്നത്

ഇത്തവണ സോഷ്യല്‍ മീഡിയ കൊന്നത് നടനും മിമിക്രി കലാകാരനുമായ സാജന്‍ പള്ളുരുത്തിയാണ്. മകാരം കൊണ്ട് മലയാളിയെ അതിശയിപ്പിച്ച പ്രിയ താരം, ആക്ഷന്‍ ഹീറോ ബിജുവിലെ പ്രണയപരവശനായ ഓട്ടോ ഡ്രൈവര്‍. രാവിലെ മുതല്‍ സാജന്‍ പള്ളുരുത്തി അന്തരിച്ചു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. സാജന്‍ പള്ളുരുത്തിയുടെ ചിത്രം വച്ച് കലാഭവന്‍ സാജന്‍ അന്തരിച്ചു എന്ന വാര്‍ത്ത പ്രചരിച്ചതാണ് സംശയങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പലരും ഒന്നും നോക്കാതെ വാര്‍ത്ത ഷെയര്‍ ചെയ്യുകയും ചെയ്തു. സിനിമയുമായി ബന്ധപ്പെട്ട ചില ഫേസ്ബുക്ക് പേജുകള്‍ ഫോട്ടോ സഹിതം യഥാര്‍ത്ഥ വാര്‍ത്ത കൊടുത്തപ്പോഴാണ് പലര്‍ക്കും സത്യം മനസിലാകുന്നത്.

 സാജന്‍ പള്ളുരുത്തി ഇവിടെ ജീവനോടെയുണ്ട്, വ്യാജ വാര്‍ത്തക്കെതിരെ താരം രംഗത്ത്

താന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിച്ച് കോളുകള്‍ വരാന്‍ തുടങ്ങിയതോടെ സാജന്‍ പള്ളുരുത്തിയും അങ്കലാപ്പിലായി. ഒടുവില്‍ സാജന്‍ തന്നെ താന്‍ മരിച്ചിട്ടില്ല എന്ന് പറഞ്ഞു ഫേസ്ബുക്കില്‍ രംഗത്തെത്തുകയും ചെയ്തു. നിരവധിയാളുകളാണ് വ്യാജ വാര്‍ത്ത കണ്ട് തന്നെ വിളിച്ചതെന്ന് സാജന്‍ പറയുന്നു. 'സുഹൃത്തുക്കളെ ഈ വാര്‍ത്തകള്‍ നിങ്ങളാരും വിശ്വസിക്കരുത്. അതുകൊണ്ടാണ് ഞാന്‍ നേരിട്ട് വന്നത്. ഇപ്പോള്‍ ഞാന്‍ ഒരു സിനിമയുടെ ലൊക്കേഷനിലാണ്'. സാജന്റെ വീഡിയോയില്‍ പറയുന്നു.